Posts

Showing posts from December, 2022

സഭയുടെ പേരില്‍ ഓര്‍ത്തഡോക്സ് വന്ന വഴി

മലങ്കരസഭ ഒരു പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭയാണ്. ഓര്‍ത്തോദുക്സോ സുറിയാനി സഭ എന്നാണ് 1850-നു മുമ്പുള്ള രേഖകളില്‍ കാണുക. അല്ലെങ്കില്‍ സുറിയാനിയില്‍ ത്രീസായി ശുബഹോ. ഇതിന്‍റെ മലയാളമെന്ന രീതിയില്‍ തരിസായികള്‍, ധരിയായികള്‍ എന്നൊക്കെ മലങ്കര നസ്രാണികള്‍ അറിയപ്പെട്ടു.  1840 മുതലുള്ള കാലത്ത് അന്ത്യോഖ്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭയുമായുള്ള ബന്ധത്തില്‍ സഭയുടെ പേരിനൊപ്പം യാക്കോബായ ചേര്‍ക്കപ്പെട്ടു. 1911-ലെ സഭാ വിഭജനത്തെ തുടര്‍ന്ന് മലങ്കര നസ്രാണികള്‍ തങ്ങളുടെ സ്വത്വം തിരിച്ചറിയുകയും ആദ്യം ഓര്‍ത്തോദുക്സോ സുറിയാനി സഭ എന്നും പിന്നീട് ഓര്‍ത്തഡോക്സ് സുറിയാനി സഭ എന്നും ഉപയോഗിക്കുകയും 1934-ലെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തി സഭയുടെ ഔദ്യോഗിക നാമമാക്കുകയുമാണ് ഉണ്ടായത്.