Posts

Showing posts with the label Articles

മലങ്കരസഭാ ഭരണഘടന: നവതി ആഘോഷവേളയില്‍ ചില ചിന്തകള്‍ | ജോയ്സ് തോട്ടയ്ക്കാട്

1934 ഡിസംബര്‍ 26-നു പ. ബസേലിയോസ് ഗീവര്‍ഗീസ് രണ്ടാമന്‍ കാതോലിക്കാ ബാവാ വിളിച്ചുകൂട്ടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗം പാസ്സാക്കിയ മലങ്കരസഭാ ഭരണഘടനയുടെ നവതി മലങ്കരസഭ ആഘോഷിക്കുകയാണ്. ഭരണഘടനയുടെ ചരിത്രവും രേഖകളും സഭാചരിത്രകാരനായ ഡെറിന്‍ രാജുവിനൊപ്പം കണ്ടെത്താനും പ്രസിദ്ധീകരിക്കാനും സാധിച്ചത് ഒരു ദൈവനിയോഗമായി കാണുന്നു. ഭരണഘടനയുടെ രൂപീകരണം സംബന്ധിച്ച് ഓര്‍മ്മിക്കേണ്ട ചില വസ്തുതകള്‍ ചൂണ്ടിക്കാണിക്കുന്നു. അല്‍മായനേതൃത്വത്തിന്‍റെ പങ്ക് 1934-ല്‍ പാസ്സാക്കിയ ഭരണഘടനയുടെ ശില്പികള്‍ അന്നത്തെ അല്‍മായ നേതൃത്വമായിരുന്നു. മലങ്കര മെത്രാപ്പോലീത്തായുടെ ഏകപക്ഷീയമായ സഭാഭരണത്തിനും, സാമ്പത്തികം കൈകാര്യം ചെയ്യാനുള്ള അവകാശം ദൈവദത്തമാണെന്ന അവകാശവാദത്തിനുമെതിരെ ഒന്നര പതിറ്റാണ്ട് പോരാട്ടവും വിപ്ലവവും നയിച്ച് സഭാഭരണഘടന രൂപീകരിച്ച് മലങ്കര മെത്രാപ്പോലീത്തായെയും മെത്രാപ്പോലീത്തന്മാരെയും വൈദികരെയും അല്‍മായരെയും വ്യവസ്ഥാപിത ഭരണഘടനയ്ക്കുള്ളില്‍ മാത്രം പ്രവര്‍ത്തിക്കുന്നവരാക്കി മാറ്റുകയാണ് അന്നത്തെ അല്‍മായ നേതൃത്വം ചെയ്തത്.  അനുരഞ്ജനത്തിനായി വാതില്‍ തുറന്നിട്ടു 1911 മുതല്‍ ഉണ്ടായ മലങ്കരസഭാ ഭിന്നതയുടെ പ്ര...

ഒരു അപൂര്‍വ്വ ആത്മബന്ധം | ജോയ്സ് തോട്ടയ്ക്കാട്

നവീകരണത്തെ ചെറുക്കാന് ‍ പരുമല സെമിനാരി സ്ഥാപിച്ച പുലിക്കോട്ടില് ‍ ജോസഫ് മാര് ‍ ദീവന്നാസ്യോസ് രണ്ടാമന് ‍ മുളന്തുരുത്തിയിലെ ഇടവകപട്ടക്കാരനായ ചാത്തുരുത്തില് ‍ ഗീവര് ‍ ഗീസ് കോറെപ്പിസ്ക്കോപ്പാ എന്ന ചെറുപ്പക്കാരനെ കണ്ടെത്തി റമ്പാനാക്കി വെട്ടിക്കല് ‍ താമസിപ്പിക്കുന്നു. മലങ്കരയെത്തിയ പത്രോസ് പാത്രിയര് ‍ ക്കീസ് ബാവായും മലങ്കര മെത്രാപ്പോലീത്തായും തമ്മിലുള്ള കണ്ണിയായി ചാത്തുരുത്തില് ‍ ഗീവര് ‍ ഗീസ് കോറെപ്പിസ്ക്കോപ്പായെ പാത്രിയര് ‍ ക്കീസ് ബാവായുടെ ദ്വിഭാഷിയായി കൊടുക്കുന്നു. പാത്രിയര് ‍ ക്കീസ് ബാവാ, മലങ്കര മെത്രാപ്പോലീത്തായായ തന്നോടാലോചിക്കാതെ ആറു പേര് ‍ ക്ക് മെത്രാപ്പോലീത്താ സ്ഥാനം നല് ‍ കിയതില് ‍ ചാത്തുരുത്തില് ‍ ഗീവര് ‍ ഗീസ് കോറെപ്പിസ്ക്കോപ്പായും ഉണ്ടായിരുന്നു. ആറു പേരും മേല് ‍ സ്ഥാനിയായ തന്നോടാലോചിക്കാതെയാണ് സ്ഥാനമേറ്റതെങ്കിലും അവര് ‍ ക്കെതിരെ നടപടി എടുക്കാതെയും അവരോടു പിണങ്ങാതെയും, 46 വയസുള്ള താന് ‍ സ്ഥാനമൊഴിയാം നവീകരണക്കാരുമായുള്ള കേസ് നിങ്ങള് ‍ നടത്താന് ‍ നിര് ‍ ദേശിക്കുന്ന പുലിക്കോട്ടില് ‍ ജോസഫ് മാര് ‍ ദീവന്നാസ്യോസ് രണ്ടാമന് ‍ റെ നയതന്ത്രത്തിനു മുന്നില് ‍ പതറിയ നവാഭിഷിക്തര് ‍ ...

സഭയുടെ പേരില്‍ ഓര്‍ത്തഡോക്സ് വന്ന വഴി

മലങ്കരസഭ ഒരു പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭയാണ്. ഓര്‍ത്തോദുക്സോ സുറിയാനി സഭ എന്നാണ് 1850-നു മുമ്പുള്ള രേഖകളില്‍ കാണുക. അല്ലെങ്കില്‍ സുറിയാനിയില്‍ ത്രീസായി ശുബഹോ. ഇതിന്‍റെ മലയാളമെന്ന രീതിയില്‍ തരിസായികള്‍, ധരിയായികള്‍ എന്നൊക്കെ മലങ്കര നസ്രാണികള്‍ അറിയപ്പെട്ടു.  1840 മുതലുള്ള കാലത്ത് അന്ത്യോഖ്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭയുമായുള്ള ബന്ധത്തില്‍ സഭയുടെ പേരിനൊപ്പം യാക്കോബായ ചേര്‍ക്കപ്പെട്ടു. 1911-ലെ സഭാ വിഭജനത്തെ തുടര്‍ന്ന് മലങ്കര നസ്രാണികള്‍ തങ്ങളുടെ സ്വത്വം തിരിച്ചറിയുകയും ആദ്യം ഓര്‍ത്തോദുക്സോ സുറിയാനി സഭ എന്നും പിന്നീട് ഓര്‍ത്തഡോക്സ് സുറിയാനി സഭ എന്നും ഉപയോഗിക്കുകയും 1934-ലെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തി സഭയുടെ ഔദ്യോഗിക നാമമാക്കുകയുമാണ് ഉണ്ടായത്.

ആ ജീവിത സുഗന്ധം തലമുറകളിലേക്ക് പകരട്ടെ / ജോയ്സ് തോട്ടയ്ക്കാട്

  1994. കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരിയിലെ സോഫിയാ സെന്‍ററിന്‍റെ പ്രോഗ്രാം സെക്രട്ടറി ഫാ. ടി. പി. ഏലിയാസിന്‍റെ മുറി. ഞാനും അച്ചനുമായി സംസാരിച്ചിരിക്കവെ ഒരു അച്ചന്‍ മുറിയിലേക്കു വന്നു. ഏലിയാസച്ചന്‍ അന്ന് 24 വയസുള്ള എന്നെ അച്ചനു പരിചയപ്പെടുത്തി. "ഇത് ജോയ്സ് തോട്ടയ്ക്കാട്." വന്ന അച്ചന്‍ പൊടുന്നനവെ ഞെട്ടി. "ഇത്രയും ചെറുപ്പമായിരുന്നോ! ഞാനൊരു 50-60 വയസ്സുള്ള ആളായിരിക്കുമെന്ന് കരുതി. ഗ്രീഗോറിയോസ് തിരുമേനി അവിടെ 'വാത്സല്യവാനായ ജോയ്സേ' എന്നു തുടങ്ങി എന്തോ എഴുതി വച്ചിരിക്കുന്നത് കണ്ടു." ഏലിയാസച്ചന്‍ സ്വതസിദ്ധമായ ശൈലിയില്‍ വന്ന അച്ചനെ എനിക്ക് പരിചയപ്പെടുത്തി. "ഇതാണ് കെ. റ്റി. ഫിലിപ്പച്ചന്‍. ഗ്രീഗോറിയോസ് തിരുമേനിയുടെ തലക്കോടുള്ള സെന്‍റ് മേരീസ് ബാലഭവനത്തിന്‍റെ ചുമതലക്കാരനാണ്." കെ. റ്റി. ഫിലിപ്പച്ചനെ അന്നാണ് പരിചയപ്പെട്ടത്. 1992 മുതല്‍ സെമിനാരിയില്‍ മൈക്രോഫിലിം പ്രോജക്ട്, സഭാവിജ്ഞാനകോശം പ്രസിദ്ധീകരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഞാന്‍ സേവനം ചെയ്യുന്നുണ്ടായിരുന്നു. 1992 സെപ്റ്റംബറില്‍ നടന്ന പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ സപ്തതി സമ്മേളനത്തിനു കെ. റ്റി. ഫിലി...

സന്യാസനാമത്തില്‍ മെത്രാപ്പോലീത്താമാര്‍ ആയവര്‍

 1. മത്തായി ശെമ്മാശന്‍, ഔഗേന്‍ എന്ന നാമം സ്വീകരിച്ച് റമ്പാനായി. ഔഗേന്‍ മാര്‍ തീമോത്തിയോസ് എന്ന പേരില്‍ മെത്രാനായി. ഔഗേന്‍ പ്രഥമന്‍ എന്ന പേരില്‍ കാതോലിക്കായായി. 2. ഫാ. വര്‍ഗീസ്, പൗലോസ് എന്ന നാമം സ്വീകരിച്ച് റമ്പാനായി. പൗലോസ് മാര്‍ ഗ്രീഗോറിയോസ് എന്ന പേരില്‍ മെത്രാനായി. 3. ജോണ്‍സണ്‍, ഗബ്രിയേല്‍ എന്ന പേരില്‍ സന്യാസ വൈദികനായി. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് എന്ന പേരില്‍ മെത്രാനായി. 4. ഫാ. വിനോയി, ഔഗേൻ എന്ന നാമം സ്വീകരിച്ച് റമ്പാനായി. ഔഗേൻ മാർ ദീവന്നാസിയോസ് എന്ന പേരില്‍ മെത്രാനായി. ***** 1. ഫാ. യോഹന്നാന്‍ യല്‍ദോ എന്ന നാമം സ്വീകരിച്ച് റമ്പാനായി. യൂഹാനോന്‍ മാര്‍ പോളിക്കര്‍പ്പോസ് എന്ന നാമത്തില്‍ മെത്രാനായി. 2. ഫാ. ജി. ജോണ്‍, നഥാനിയേല്‍ എന്ന നാമം സ്വീകരിച്ച് റമ്പാനായി. യൂഹാനോന്‍ മാര്‍ തേവോദോറോസ് എന്ന നാമത്തില്‍ മെത്രാനായി. 3. ഫാ. വിനയന്‍, ക്രിസ്റ്റഫോറസ് എന്ന നാമം സ്വീകരിച്ച് റമ്പാനായി. എബ്രഹാം മാര്‍ എപ്പിഫാനിയോസ് എന്ന നാമത്തില്‍ മെത്രാനായി. 4. സ്റ്റീഫന്‍ ഒ.ഐ.സി. സ്തേഫാനോസ് റമ്പാനായി. മാത്യൂസ് മാര്‍ തേവോദോസിയോസ് എന്ന നാമത്തില്‍ മെത്രാനായി. 5. യൂഹാനോന്‍ റമ്പാന്‍, ജോഷ്വാ മാര്‍ നിക്കോദിമോസ് ...

മാത്യൂസ് അത്താനാസ്യോസും കള്ളകഥകളും / ജോയ്സ് തോട്ടയ്ക്കാട്

മാത്യൂസ് അത്താനാസ്യോസിനെക്കുറിച്ച് മാര്‍ത്തോമ്മാക്കാര്‍ എഴുതി പ്രചരിപ്പിച്ചത് ഭൂരിപക്ഷവും അതിശയോക്തി പകര്‍ന്ന കഥകളും കല്ലു വച്ച നുണകളുമാണ്. ഇത്തരം കഥകള്‍ കുറെ എഴുതി പ്രചരിപ്പിച്ചത് ഗീവര്‍ഗീസ് രണ്ടാമന്‍ ബാവായുമായി പിണങ്ങി മാര്‍ത്തോമ്മായില്‍ പോയ ചിത്രമെഴുത്ത് കെ. എം. വര്‍ഗീസാണ്. ചിത്രമെഴുത്ത് അത്താനാസ്യോസിനെക്കുറിച്ച് എഴുതിയിരിക്കുന്നതെല്ലാം ഭാവന ചെയ്ത് എഴുതിയിരിക്കുന്ന ചരിത്രാഖ്യായികകള്‍ ആണ്.  പുലിക്കോട്ടില്‍ രണ്ടാമന്‍ തിരുമേനിയുടെ നവീകരണത്തിനെതിരെയുള്ള പോരാട്ടങ്ങളെ മനസിലാക്കാതെ ഇസഡ് എം. പാറേട്ട് പോലും മാര്‍ത്തോമ്മാ ചരിത്രകാരന്മാര്‍ എഴുതിയ മണ്ടത്തരങ്ങള്‍ ആവര്‍ത്തിച്ചിട്ടുണ്ട്. മാത്യൂസ് പ്രഥമന്‍ ബാവായും ഇയാളൊരു തന്‍റേടി ആയിരുന്നു എന്ന് തെറ്റിദ്ധരിച്ചത് മൂലമാണ് ചിത്രമെഴുത്ത്, അത്താനാസ്യോസിനെക്കുറിച്ച് എഴുതിയ മണ്ടത്തരങ്ങള്‍ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത്. ജോര്‍ജ് വര്‍ഗീസ് മദ്രാസും ടി. ജി. സഖറിയാ അച്ചനുമാണ് ബാവായെ മണ്ടത്തരത്തില്‍ ചാടിച്ചത്. ഇപ്പോള്‍ ശെമവൂന്‍ മാര്‍ ദീവന്നാസ്യോസിന്‍റെ നാളാഗമം (കണ്ടനാട് ഗ്രന്ഥവരി), ഇടവഴിക്കല്‍ ഡയറി (മലങ്കരസഭാ ചരിത്രരേഖകള്‍) എന്നീ പുസ്തകങ്ങളും പുലിക്കോട്ടില...

മലങ്കരസഭയിലെ ആരാധനക്രമങ്ങള്‍: അച്ചടിയുടെ നാള്‍വഴികള്‍ / ജോയ് സ് തോട്ടയ്ക്കാട്

Image
മലങ്കരസഭയിലെ ആരാധനക്രമങ്ങള്‍: അച്ചടിയുടെ നാള്‍വഴികള്‍ / ജോയ് സ് തോട്ടയ്ക്കാട്