Posts

Showing posts from October, 2020

പൗലോസ് മാര്‍ ഗ്രീഗോറിയോേസിന്‍റെ സൂക്തങ്ങള്‍

Image
  1. മഹാപുരോഹിതനായ ക്രിസ്തു പിതാവായ ദൈവത്തിനു മുമ്പില്‍ സമസ്ത സൃഷ്ടിക്കുംവേണ്ടി നടത്തുന്ന അനന്തമായ ശുശ്രൂഷയും സഭയിലുള്ള വിശുദ്ധ റൂഹായുടെ സാന്നിധ്യവും മൂലമാണ് പ്രാര്‍ത്ഥനയെന്ന മഹാപുരോഹിതോചിത കര്‍മത്തില്‍ ഭാഗഭാക്കാകാന്‍ നമുക്ക് കഴിയുന്നത്. കൂടുതല്‍ കൂടുതല്‍ ഭാഗഭാഗിത്വം സാധ്യമാകുന്നതോടുകൂടി കൂടുതല്‍ കൂടുതലായി നാം ദൈവസാദൃശ്യത്തിനോട് അടുക്കുന്നു. 2. മനുഷ്യസ്വാതന്ത്ര്യത്തിന്‍റെ പ്രകാശനങ്ങളാണ് പ്രാര്‍ത്ഥനകള്‍. 3. ദൈവഹിതം നിറവേറ്റപ്പെടണമെന്ന ആഗ്രഹത്തോട് ഗാഢമായി ബന്ധപ്പെടാത്ത യാതൊരു മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കും ക്രിസ്തീയ സാധുത്വം ഉണ്ടാവാന്‍ സാധ്യമല്ല. 4. തിരഞ്ഞെടുക്കുവാനുള്ള കഴിവും തിരഞ്ഞെടുക്കുന്നത് സാക്ഷാത് കരിക്കാനുള്ള ശക്തിയുമാണ് സ്വാതന്ത്ര്യം. 5. നമുക്ക് നിയന്ത്രിക്കാനാവാത്ത ശക്തികളുടെ കളിപ്പാവയല്ലാതായിത്തീരുകയെന്നതാണ് സ്വാതന്ത്ര്യം. 6. പ്രാര്‍ത്ഥനയില്ലാതെ യാതൊരാള്‍ക്കും പക്വത പ്രാപിച്ച ക്രൈസ്തവനാകാനോ, തികഞ്ഞ മാനവനാകാനോ സാധ്യമല്ല. സ്വാതന്ത്ര്യത്തിന്‍റെ ആഹ്ലാദമാണ് പ്രാര്‍ത്ഥന. അതാണ് ദൈവസുതന്മാരുടെ സവിശേഷ സ്വഭാവം.  7. ആരാധനാശുശ്രൂഷയുടെ യാതൊരു ഘട്ടത്തിലും വിശ്വാസികളായ മരിച്ചവരെ വിസ്മരിക്കുവാന

കത്തുകളും മെത്രാന്മാരുടെ വരവും

പഴയ കാലത്ത് കപ്പല്‍കാരുടെയും കച്ചവടക്കാരുടെയും വശം പല കത്തുകള്‍ കൊടുത്തു വിടും. അവര്‍ അത് എവിടെയെങ്കിലുമൊക്കെ കൊണ്ടുപോയി കൊടുക്കും. അവര്‍ക്ക് മലങ്കരസഭയോടു ദയ തോന്നിയാല്‍ ആരെയെങ്കിലും പറഞ്ഞു വിടും. ഇങ്ങനെ പല ക്രൈസ്തവ സഭകളില്‍ നിന്ന് മെത്രാന്മാര്‍ ഇവിടെ വന്നിട്ടുണ്ട്. മാര്‍ത്തോമ്മാ മെത്രാന്മാരുടെ കാലത്ത് ഇങ്ങനെ പല തവണ കത്ത് കൊടുത്തു വിട്ട കാര്യം ചരിത്രത്തിലുണ്ട്. അഞ്ചാം മാര്‍ത്തോമ്മായുടെ കാലത്ത് കത്ത് കിട്ടി വന്നവരുടെ കപ്പല്‍ കൂലിയും അവര്‍ കടം വാങ്ങിയ തുകയുമായി 12000 രൂപ കൊടുക്കേണ്ടി വന്നു. അന്ന് ഒരു കത്തനാര്‍ മുളന്തുരുത്തി കമ്പോളത്തിലിറങ്ങി തെണ്ടി പിരിച്ച സംഭവം പഴയൊരു കൈയെഴുത്തു ചരിത്രത്തില്‍ നിന്നും ഫാ. ജോസഫ് ചീരന്‍ ഉദ്ധരിച്ചിട്ടുണ്ട്. നിരണത്തു നിന്നും പീത്തമ്മതങ്കി എന്നൊരു നസ്രാണി വനിത സ്വര്‍ണ്ണാഭരങ്ങള്‍ ഊരി നല്‍കിയ സംഭവം ചിത്രമെഴുത്തിന്‍റെ അഞ്ചാം മാര്‍ത്തോമ്മായും ഡച്ച് പീഡനവും എന്ന നോവലിലുണ്ട്. ഇത് യഥാര്‍ത്ഥ സംഭവം ആണോ ഭാവനയാണോ എന്നറിയില്ല. 7-10-2020

അരുണ്‍ മിശ്രയും ഓര്‍ഡിനന്‍സും സഭയുടെ ഭാവിയും / ജോയ്സ് തോട്ടയ്ക്കാട്

Image