Posts

Books by Joice Thottackad

1. പ്രകാശത്തിലേയ്ക്ക് ഒരു തീര്‍ത്ഥയാത്ര 2. കടവില്‍ പൗലോസ് മാര്‍ അത്താനാസ്യോസ് 3. എഴുത്തുകള്‍, പരുമല ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ് (എഡിറ്റര്‍) 4. പാമ്പാടിയിലെ മുനിശ്രേഷ്ഠന്‍ (എഡിറ്റര്‍) 5. മലങ്കരസഭാ ചരിത്രരേഖകള്‍ (എഡിറ്റര്‍), സോഫിയാ ബുക്സ്, കോട്ടയം. 6. മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍: ചരിത്രം, രേഖകള്‍, സോഫിയാ ബുക്സ്, കോട്ടയം.

പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ ഫോട്ടോകള്‍ കണ്ടെടുത്ത കഥ

 പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ ജീവിതകാലത്തെ ഭൂരിഭാഗം ഫോട്ടോകളും സമാഹരിച്ച് തിരുമേനിയുടെ സപ്തതിക്ക് 1992-ല്‍ കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കാലം ചെയ്ത ശേഷം 40-ാം ദിവസവും ഈ പ്രദര്‍ശനം നടന്നു. അന്ന് പഠിച്ചുകൊണ്ടിരുന്ന ഒരു ശെമ്മാശന്‍ ഇവ മൊത്തം സ്കാന്‍ ചെയ്തു സിഡി യിലാക്കി തരാം എന്ന് പറഞ്ഞു കൊണ്ടുപോയി. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു വിവരവും ഇല്ല. ഡല്‍ഹി ഭദ്രാസന അരമനയില്‍ നിന്ന് ഈ ഫോട്ടോകള്‍ ബോംബെ ഭദ്രാസന അരമനയില്‍ എത്തിയതായി ഒരു ന്യൂസ് കിട്ടി. ഡല്‍ഹി, ബോംബെ ഭദ്രാസന മെത്രാന്മാരുമായി അടുപ്പമുള്ള എന്‍റെ സുഹൃത്തായ ഒരു ചെറുപ്പക്കാരനെ ഉപയോഗിച്ച് ഈ ഫോട്ടോകള്‍ അവിടെ നിന്നും കൊണ്ടുപോന്നു. രൂബന്‍ എന്നു പറയുന്ന ആ ചെറുപ്പക്കാരന്‍ ബാംഗ്ലൂരിലെ തന്‍റെ വീട്ടില്‍ കൊണ്ടുവന്ന് ഈ ഫോട്ടോകള്‍ സൂക്ഷിച്ചു. പിന്നീട് ഞാന്‍ ഈ കാര്യം മറന്നു. രൂബനുമായുള്ള ഓണ്‍ലൈന്‍ സമ്പര്‍ക്കവും നിന്നുപോയി. വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ വീണ്ടും ഈ കാര്യം ഓര്‍മ്മിക്കുന്നത്. രൂബന്‍റെ ഇ മെയില്‍ അഡ്രസും ഫോണ്‍ നമ്പരുമില്ല. ഒടുവില്‍ ഞങ്ങളുടെ ഒരു പൊതു സുഹൃത്തില്‍ നിന്നും ഇ മെയില്‍ അഡ്രസ് വാങ്ങി ബന്

രണ്ട് സ്ഥാത്തിക്കോനുകള്‍ കണ്ടുകിട്ടിയ കഥ

1992-ല്‍ പ്രസ് മുറിയില്‍ കിടന്ന് കടവില്‍ അത്താനാസ്യോസിന്‍റെ സ്ഥാത്തിക്കോന്‍ എനിക്ക് കിട്ടിയത് സെമിനാരി ആര്‍ക്കൈവ്സില്‍ കൊടുത്തത് രണ്ടു സൈഡും ലാമിനേറ്റ് ചെയ്ത് സൂക്ഷിക്കുന്നു. 2002-ല്‍ ആര്‍ക്കൈവ്സില്‍ നിന്ന് അത് എടുത്ത് കോട്ടയത്തെ ഒരു സ്ഥാപനത്തില്‍ കൊണ്ടുപോയി അതിലെ പത്രോസ് പാത്രിയര്‍ക്കീസിന്‍റെ ഛായാചിത്രം സ്കാന്‍ ചെയ്തു. മലങ്കരസഭാ മാസികയുടെ പരുമല തിരുമേനിയുടെ ദേഹവിയോഗ ശതാബ്ദി പുസ്തകത്തിനു വേണ്ടിയാണ് സ്കാന്‍ ചെയ്തത്.  കുറെക്കാലം കഴിഞ്ഞ് ആര്‍ക്കൈവ്സില്‍ തിരക്കിയപ്പോള്‍ സ്ഥാത്തിക്കോന്‍ അവിടെയില്ല. തിരക്കിപ്പിടിച്ചു ചെന്നപ്പോള്‍ ദേവലോകത്തു മലങ്കരസഭാ മാസികയുടെ ഓഫീസില്‍ നിന്നു കണ്ടുകിട്ടി. സ്ഥാത്തിക്കോന്‍ ഓഫീസില്‍ കൊണ്ടുവന്ന് നിവര്‍ത്തിയിട്ട് (18 അടിയോളം നീളമുണ്ട്) ഫോട്ടോ എടുത്തു. 2008-ലോ മറ്റോ ആയിരിക്കും സ്ഥാത്തിക്കോന്‍ കണ്ടുകിട്ടിയത്. ആറു കൊല്ലം ഇത് കാണാതായിട്ടും തിരക്കാഞ്ഞ ആര്‍ക്കൈവ്സ് ചുമതലക്കാര്‍ക്ക് സ്ഥാത്തിക്കോന്‍ കൊണ്ടുപോയി കൊടുത്തു. ഇനി നഷ്ടപ്പെടുത്തരുതെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ അവിടെ ഉണ്ടോ എന്ന് ദൈവത്തിനറിയാം. കാതോലിക്കേറ്റ് അരമനയുടെ പുറകുവശത്ത് ഇപ്പോള്‍ ഈ വെയിസ്റ്റ് ഇട്ടിരിക്കുന്

സഭയുടെ പേരില്‍ ഓര്‍ത്തഡോക്സ് വന്ന വഴി

മലങ്കരസഭ ഒരു പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭയാണ്. ഓര്‍ത്തോദുക്സോ സുറിയാനി സഭ എന്നാണ് 1850-നു മുമ്പുള്ള രേഖകളില്‍ കാണുക. അല്ലെങ്കില്‍ സുറിയാനിയില്‍ ത്രീസായി ശുബഹോ. ഇതിന്‍റെ മലയാളമെന്ന രീതിയില്‍ തരിസായികള്‍, ധരിയായികള്‍ എന്നൊക്കെ മലങ്കര നസ്രാണികള്‍ അറിയപ്പെട്ടു.  1840 മുതലുള്ള കാലത്ത് അന്ത്യോഖ്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭയുമായുള്ള ബന്ധത്തില്‍ സഭയുടെ പേരിനൊപ്പം യാക്കോബായ ചേര്‍ക്കപ്പെട്ടു. 1911-ലെ സഭാ വിഭജനത്തെ തുടര്‍ന്ന് മലങ്കര നസ്രാണികള്‍ തങ്ങളുടെ സ്വത്വം തിരിച്ചറിയുകയും ആദ്യം ഓര്‍ത്തോദുക്സോ സുറിയാനി സഭ എന്നും പിന്നീട് ഓര്‍ത്തഡോക്സ് സുറിയാനി സഭ എന്നും ഉപയോഗിക്കുകയും 1934-ലെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തി സഭയുടെ ഔദ്യോഗിക നാമമാക്കുകയുമാണ് ഉണ്ടായത്.

ആ ജീവിത സുഗന്ധം തലമുറകളിലേക്ക് പകരട്ടെ / ജോയ്സ് തോട്ടയ്ക്കാട്

  1994. കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരിയിലെ സോഫിയാ സെന്‍ററിന്‍റെ പ്രോഗ്രാം സെക്രട്ടറി ഫാ. ടി. പി. ഏലിയാസിന്‍റെ മുറി. ഞാനും അച്ചനുമായി സംസാരിച്ചിരിക്കവെ ഒരു അച്ചന്‍ മുറിയിലേക്കു വന്നു. ഏലിയാസച്ചന്‍ അന്ന് 24 വയസുള്ള എന്നെ അച്ചനു പരിചയപ്പെടുത്തി. "ഇത് ജോയ്സ് തോട്ടയ്ക്കാട്." വന്ന അച്ചന്‍ പൊടുന്നനവെ ഞെട്ടി. "ഇത്രയും ചെറുപ്പമായിരുന്നോ! ഞാനൊരു 50-60 വയസ്സുള്ള ആളായിരിക്കുമെന്ന് കരുതി. ഗ്രീഗോറിയോസ് തിരുമേനി അവിടെ 'വാത്സല്യവാനായ ജോയ്സേ' എന്നു തുടങ്ങി എന്തോ എഴുതി വച്ചിരിക്കുന്നത് കണ്ടു." ഏലിയാസച്ചന്‍ സ്വതസിദ്ധമായ ശൈലിയില്‍ വന്ന അച്ചനെ എനിക്ക് പരിചയപ്പെടുത്തി. "ഇതാണ് കെ. റ്റി. ഫിലിപ്പച്ചന്‍. ഗ്രീഗോറിയോസ് തിരുമേനിയുടെ തലക്കോടുള്ള സെന്‍റ് മേരീസ് ബാലഭവനത്തിന്‍റെ ചുമതലക്കാരനാണ്." കെ. റ്റി. ഫിലിപ്പച്ചനെ അന്നാണ് പരിചയപ്പെട്ടത്. 1992 മുതല്‍ സെമിനാരിയില്‍ മൈക്രോഫിലിം പ്രോജക്ട്, സഭാവിജ്ഞാനകോശം പ്രസിദ്ധീകരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഞാന്‍ സേവനം ചെയ്യുന്നുണ്ടായിരുന്നു. 1992 സെപ്റ്റംബറില്‍ നടന്ന പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ സപ്തതി സമ്മേളനത്തിനു കെ. റ്റി. ഫിലി

സന്യാസനാമത്തില്‍ മെത്രാപ്പോലീത്താമാര്‍ ആയവര്‍

 1. മത്തായി ശെമ്മാശന്‍, ഔഗേന്‍ എന്ന നാമം സ്വീകരിച്ച് റമ്പാനായി. ഔഗേന്‍ മാര്‍ തീമോത്തിയോസ് എന്ന പേരില്‍ മെത്രാനായി. ഔഗേന്‍ പ്രഥമന്‍ എന്ന പേരില്‍ കാതോലിക്കായായി. 2. ഫാ. വര്‍ഗീസ്, പൗലോസ് എന്ന നാമം സ്വീകരിച്ച് റമ്പാനായി. പൗലോസ് മാര്‍ ഗ്രീഗോറിയോസ് എന്ന പേരില്‍ മെത്രാനായി. 3. ജോണ്‍സണ്‍, ഗബ്രിയേല്‍ എന്ന പേരില്‍ സന്യാസ വൈദികനായി. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് എന്ന പേരില്‍ മെത്രാനായി. 4. ഫാ. വിനോയി, ഔഗേൻ എന്ന നാമം സ്വീകരിച്ച് റമ്പാനായി. ഔഗേൻ മാർ ദീവന്നാസിയോസ് എന്ന പേരില്‍ മെത്രാനായി. ***** 1. ഫാ. യോഹന്നാന്‍ യല്‍ദോ എന്ന നാമം സ്വീകരിച്ച് റമ്പാനായി. യൂഹാനോന്‍ മാര്‍ പോളിക്കര്‍പ്പോസ് എന്ന നാമത്തില്‍ മെത്രാനായി. 2. ഫാ. ജി. ജോണ്‍, നഥാനിയേല്‍ എന്ന നാമം സ്വീകരിച്ച് റമ്പാനായി. യൂഹാനോന്‍ മാര്‍ തേവോദോറോസ് എന്ന നാമത്തില്‍ മെത്രാനായി. 3. ഫാ. വിനയന്‍, ക്രിസ്റ്റഫോറസ് എന്ന നാമം സ്വീകരിച്ച് റമ്പാനായി. എബ്രഹാം മാര്‍ എപ്പിഫാനിയോസ് എന്ന നാമത്തില്‍ മെത്രാനായി. 4. സ്റ്റീഫന്‍ ഒ.ഐ.സി. സ്തേഫാനോസ് റമ്പാനായി. മാത്യൂസ് മാര്‍ തേവോദോസിയോസ് എന്ന നാമത്തില്‍ മെത്രാനായി. 5. യൂഹാനോന്‍ റമ്പാന്‍, ജോഷ്വാ മാര്‍ നിക്കോദിമോസ് എന്ന പേരി

സഭാജ്യോതിസ് വന്ന വഴി

കുന്നംകുളത്തുകാരുടെ  അപേക്ഷ പരിഗണിച്ചാണ് പരിശുദ്ധനു പകരം സഭാജ്യോതിസ് എന്ന നാമം നല്‍കി സെമിനാരി സ്ഥാപകന്‍ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് ഒന്നാമനെ ആദരിച്ചത്. പേര് അന്ന് സി. സി. ചെറിയാനച്ചനും ഞാനും തമ്മില്‍ ചര്‍ച്ച ചെയ്തപ്പോള്‍ ഞാന്‍ നിര്‍ദേശിച്ചതാണെന്നാണ് ഓര്‍മ്മ. ഇതുള്‍പ്പെടെ രണ്ടു മൂന്നു പേരുകള്‍ സാഹിത്യ അക്കാദമി പ്രസിഡണ്ടായിരുന്ന കെ. എം. തരകന്‍ സാറിന്‍റെ ശ്രദ്ധയില്‍പെടുത്തി അഭിപ്രായം ചോദിച്ചപ്പോള്‍ അദ്ദേഹം നിര്‍ദേശിച്ച പേരാണ് സഭാജ്യോതിസ്. ചെറിയാനച്ചന്‍ അത് അന്നത്തെ സഭാ നേതൃത്വത്തോടു പറയുകയും സുന്നഹദോസ് ആ പേര് നല്‍കുവാന്‍ തീരുമാനിക്കുകയുമാണ് ചെയ്തത്. അതിനെക്കുറിച്ചുള്ള വ്യാഖ്യാനം സഭാവിജ്ഞാനകോശത്തില്‍ എഴുതിയതും ഞാനാണ്. ഭാസുരന്‍ എന്നതിന്‍റെ അര്‍ത്ഥവും ജ്യോതിസ് എന്നതിന്‍റെ അര്‍ത്ഥവും സാമ്യമുള്ളതായതുകൊണ്ട് അത്തരത്തില്‍ ഞാന്‍ എഴുതിയതിലെ ചില കാര്യങ്ങള്‍ കെ. എം തരകന്‍ സാര്‍ എഡിറ്റ് ചെയ്ത് കളഞ്ഞിരുന്നു.  മലങ്കരസഭ ഒരു സഭാപിതാവിനെ ഒരു പേര് നല്‍കി ആദരിച്ചത് അന്ന് ആദ്യമായിട്ടാണെന്നു തോന്നുന്നു. വട്ടശേരില്‍ തിരുമേനിയെ സഭാ ഭാസുരന്‍ എന്നു വിശേഷിപ്പിച്ചത് പുലിക്കോട്ടില്‍ ജോസഫ് റമ്പാന്‍റെ കു