Posts

Showing posts from February, 2020

കടവില്‍ തിരുമേനി: വിശുദ്ധ ജീവിതങ്ങളുടെ വഴികാട്ടി / ജോയ്സ് തോട്ടയ്ക്കാട്

Image
പാമ്പാടി വലിയപള്ളിക്കു സമീപത്തായി ബാലന്മാര്‍ കന്നുകാലികളെ മേയ്ക്കുക പതിവായിരുന്നു. കൂട്ടുകാരുമൊത്ത് കുറിയാക്കോസ് എന്ന ബാലനും അവിടെ കന്നുകാലികളെ മേയിച്ചിരുന്നു. അന്നൊക്കെ നാട്ടിന്‍പുറത്തുള്ള സാധാരണക്കാര്‍ പാള കൊണ്ടുണ്ടാക്കിയ തൊപ്പി ധരിച്ചുകൊണ്ടായിരുന്നു പുരയിടങ്ങളില്‍ പണിയെടുത്തിരുന്നത്. കുറിയാക്കോസും കൂട്ടുകാരും പാളത്തൊപ്പി ധരിച്ചിരുന്നു. ഒരു മെത്രാപ്പോലീത്താ പാമ്പാടി വലിയപള്ളിയില്‍ എഴുന്നള്ളിയിരിക്കുന്ന കാലം. പാളത്തൊപ്പി ധരിച്ച ബാലന്മാര്‍ കന്നുകാലികളെയും കൊണ്ട് കടന്നുപോകുന്നു. മെത്രാപ്പോലീത്താ അവരെ വീക്ഷിക്കുന്നു. അതു ബാലന്മാര്‍ അറിയുന്നില്ല. ഒരു പശുവിന്‍റെ കുറെ ചാണകം പള്ളിമുറ്റത്തു വീണു. ബാലന്മാര്‍ അതു ശ്രദ്ധിച്ചതേയില്ല. എന്നാല്‍ ഒരു ബാലന്‍ പെട്ടെന്ന് മടങ്ങിവന്ന് ചാണകം മുഴുവന്‍ രണ്ടു കൈകൊണ്ടും വാരിയെടുത്ത് പള്ളിവക ഒരു തെങ്ങിന്‍റെ മൂട്ടില്‍ കൊണ്ടുചെന്ന് ഇട്ടു. ഈ രംഗം മെത്രാപ്പോലീത്തായുടെ ഹൃദയത്തെ സ്പര്‍ശിച്ചു. 'ബാലന്‍ പള്ളിപരിസരത്തോട് ആദരവ് കാണിക്കുക മാത്രമല്ല ചെയ്തത്; ചാണകം പ്രയോജനപ്രദമായ രീതിയില്‍ നിക്ഷേപിക്കുക കൂടി ചെയ്തിരിക്കുന്നു. ഇവന്‍ കന്നുകാലികളെ മേയിക്കേണ്ടവനല്ല

മികച്ചതാവട്ടെ നമ്മുടെ സൈബര്‍ ഇടങ്ങള്‍ / ജോയ്സ് തോട്ടയ്ക്കാട്

വിരല്‍ത്തുമ്പില്‍ അറിവും വിജ്ഞാനവും, ആവശ്യമുള്ളതും ആവശ്യമില്ലാത്തതും ലഭ്യമാകുന്ന സൈബര്‍ യുഗത്തില്‍ ഒരു സമുദായത്തെ സംബന്ധിച്ചിടത്തോളം അതിന്‍റെ സൈബര്‍ ഇടപെടല്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഒരു സമുദായത്തിന്‍റെ ചരിത്രം, ദര്‍ശനം, സ്ഥിതിവിവര കണക്കുകള്‍, സമകാലിക വാര്‍ത്തകള്‍ എന്നിവ സമുദായാംഗങ്ങളിലേക്കും പൊതുസമൂഹത്തിലേക്കും സന്നിവേശിപ്പിക്കുക എന്നതാണ് സമുദായ സംബന്ധമായ ഒരു വെബ്സൈറ്റിന്‍റെ പ്രധാന കര്‍ത്തവ്യം. വൈകിയാണെങ്കിലും ഇത് തിരിച്ചറിഞ്ഞ് മലങ്കര ഓര്‍ത്തഡോക്സ് സഭ 2007-ല്‍ അതിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് തുടങ്ങി (mosc.in). പിന്നീട് ഔദ്യോഗികം എന്ന ലേബലില്‍ വാര്‍ത്താ സൈറ്റ്, വെബ് ടി. വി., വെബ് റേഡിയോ, മാട്രിമോണിയല്‍ സൈറ്റ് എന്നിവ ആരംഭിച്ചു. 1999 മുതല്‍ അനൗദ്യോഗികമായി ഒട്ടേറെ സൈറ്റുകള്‍ സഭാസംബന്ധമായ അറിവുകളും വാര്‍ത്തകളും നല്‍കിക്കൊണ്ട് പ്രവര്‍ത്തിക്കുന്നുണ്ട്.  മലങ്കരസഭാ സംബന്ധമായ സൈറ്റുകളെ ഒരു മികവ് പരിശോധനയ്ക്കു വിധേയമാക്കിയാല്‍ അവ വേണ്ടത്ര മികവ് പുലര്‍ത്തുന്നവയല്ല എന്ന് ബോധ്യമാകും. മലയാള ഭാഷാപത്രങ്ങളുടെ വെബ്സൈറ്റുകളുടെ നിലവാരമെങ്കിലുമുള്ളവ ഒന്നുംതന്നെയില്ല എന്നതാണു സത്യം. ഔദ്യോഗിക സൈ

ഇട്ടൂപ്പ് റൈട്ടര്‍: അച്ചടിക്കപ്പെട്ട ആദ്യ സഭാചരിത്ര രചയിതാവ് / ജോയ്സ് തോട്ടയ്ക്കാട്

Image
അച്ചടിക്കപ്പെട്ട ആദ്യ മലങ്കരസഭാ ചരിത്രമായ "മലയാളത്തുള്ള സുറിയാനി ക്രിസ്ത്യാനികളുടെ സഭാചരിത്ര"ത്തിന്‍റെ രചയിതാവാണ് മലങ്കരസഭാ ചരിത്രകാരന്മാരില്‍ പ്രമുഖനായ പുകടിയില്‍ ഇട്ടൂപ്പ് റൈട്ടര്‍. 1821 മെയ് മാസത്തില്‍ കോട്ടയത്ത് പുകടിയില്‍ കുടുംബത്തില്‍ ഇട്ടൂപ്പിന്‍റെ പുത്രനായി ജനിച്ചു. ജ്യേഷ്ഠനായ കുര്യന്‍ ഇട്ടൂപ്പിന്‍റെ ഉത്സാഹത്താല്‍ സ്കൂളില്‍ ചേര്‍ത്തു. അവിടെ തമിഴും മലയാളവും അഭ്യസിച്ചു. തുടര്‍ന്ന് ഒരു മിഷനറിയുട ശുപാര്‍ശയില്‍ ബാലപാഠശാലയില്‍ (ഗ്രാമര്‍ സ്കൂളില്‍) പ്രവേശനം ലഭിച്ചു. ഗ്രാമര്‍ സ്കൂളില്‍ നാലു വര്‍ഷം പഠിച്ചശേഷം ഇദ്ദേഹവും വേളൂര്‍ കൊന്നയില്‍ സി. ജോണ്‍ എന്ന സഹപാഠിയും റവ. ജോസഫ് പീറ്റ് സായിപ്പിന്‍റെ കീഴില്‍ സുറിയാനി സെമിനാരിയിലേക്ക് പ്രവേശിപ്പിക്കപ്പെട്ടു. അന്ന് അവിടെ ഇവര്‍ രണ്ടാളും ഉള്‍പ്പെടെ പത്തു കുട്ടികളും നാല്പതോളം ശെമ്മാശന്മാരും പഠിക്കുന്നുണ്ടായിരുന്നു. ശെമ്മാശന്മാരില്‍ പ്രധാനി പാലക്കുന്നത്ത് മാത്യൂസ് ശെമ്മാശന്‍ (പിന്നീട് മാര്‍ അത്താനാസ്യോസ്) ആയിരുന്നു. അവിടെ കുറെനാള്‍ പഠിച്ചശേഷം ഒന്നാം ക്ലാസ്സിലേക്ക് പ്രവേശിപ്പിക്കപ്പെട്ടു. കുറെനാള്‍ കഴിഞ്ഞപ്പോള്‍ ഇട്ടൂപ്പിനെയും അഞ