Posts

Showing posts with the label MOSC Lay Leaders

ഇട്ടൂപ്പ് റൈട്ടര്‍: അച്ചടിക്കപ്പെട്ട ആദ്യ സഭാചരിത്ര രചയിതാവ് / ജോയ്സ് തോട്ടയ്ക്കാട്

Image
അച്ചടിക്കപ്പെട്ട ആദ്യ മലങ്കരസഭാ ചരിത്രമായ "മലയാളത്തുള്ള സുറിയാനി ക്രിസ്ത്യാനികളുടെ സഭാചരിത്ര"ത്തിന്‍റെ രചയിതാവാണ് മലങ്കരസഭാ ചരിത്രകാരന്മാരില്‍ പ്രമുഖനായ പുകടിയില്‍ ഇട്ടൂപ്പ് റൈട്ടര്‍. 1821 മെയ് മാസത്തില്‍ കോട്ടയത്ത് പുകടിയില്‍ കുടുംബത്തില്‍ ഇട്ടൂപ്പിന്‍റെ പുത്രനായി ജനിച്ചു. ജ്യേഷ്ഠനായ കുര്യന്‍ ഇട്ടൂപ്പിന്‍റെ ഉത്സാഹത്താല്‍ സ്കൂളില്‍ ചേര്‍ത്തു. അവിടെ തമിഴും മലയാളവും അഭ്യസിച്ചു. തുടര്‍ന്ന് ഒരു മിഷനറിയുട ശുപാര്‍ശയില്‍ ബാലപാഠശാലയില്‍ (ഗ്രാമര്‍ സ്കൂളില്‍) പ്രവേശനം ലഭിച്ചു. ഗ്രാമര്‍ സ്കൂളില്‍ നാലു വര്‍ഷം പഠിച്ചശേഷം ഇദ്ദേഹവും വേളൂര്‍ കൊന്നയില്‍ സി. ജോണ്‍ എന്ന സഹപാഠിയും റവ. ജോസഫ് പീറ്റ് സായിപ്പിന്‍റെ കീഴില്‍ സുറിയാനി സെമിനാരിയിലേക്ക് പ്രവേശിപ്പിക്കപ്പെട്ടു. അന്ന് അവിടെ ഇവര്‍ രണ്ടാളും ഉള്‍പ്പെടെ പത്തു കുട്ടികളും നാല്പതോളം ശെമ്മാശന്മാരും പഠിക്കുന്നുണ്ടായിരുന്നു. ശെമ്മാശന്മാരില്‍ പ്രധാനി പാലക്കുന്നത്ത് മാത്യൂസ് ശെമ്മാശന്‍ (പിന്നീട് മാര്‍ അത്താനാസ്യോസ്) ആയിരുന്നു. അവിടെ കുറെനാള്‍ പഠിച്ചശേഷം ഒന്നാം ക്ലാസ്സിലേക്ക് പ്രവേശിപ്പിക്കപ്പെട്ടു. കുറെനാള്‍ കഴിഞ്ഞപ്പോള്‍ ഇട്ടൂപ്പിനെയും അഞ...