ഇതെഴുതുമ്പോഴും മക്കാറിയോസ് തിരുമേനി അത്യാസന്ന നിലയില്‍ ആശുപത്രിയിലാണ്. അദ്ദേഹം കാലം ചെയ്തു എന്ന തെറ്റായ വാര്‍ത്ത കേട്ട് പല പള്ളികളിലും കഴിഞ്ഞ തിങ്കളാഴ്ച മണിയടിക്കുകയുണ്ടായി. നസ്രാണികളുടെ പ്രാര്‍ത്ഥനകള്‍ കൊണ്ടും ആയുസിന്റെ ബലം കൊണ്ടും അദ്ദേഹമിതുവരെ കാലം ചെയ്തിട്ടില്ല. ജനുവരി 10-ന് കൂടാനിരുന്ന മാനേജിംഗ് കമ്മിറ്റി അടുത്ത മാസം 6-ലേക്ക് മാറ്റിവച്ചു. മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന മറ്റൊരു പ്രധാന പരിപാടി അദ്ദേഹം കാലം ചെയ്യാതിരുന്നതുമൂലം കഴിഞ്ഞ ദിവസം കോട്ടയത്ത് നടത്തുകയുണ്ടായി. 'ഗുരുശ്രേഷ്ഠ' അവാര്‍ഡ് മലങ്കരസഭയിലെ രണ്ട് പ്രമുഖ ഗുരുക്കന്മാര്ക്ക് നല്കിയ ആ ചടങ്ങില്‍ പ. പിതാവും, സുന്നഹദോസ് സെക്രട്ടറിയും, 'ഗുരുശ്രേഷ്ഠ' അവാര്‍ഡ് ലഭിച്ച സീനിയര്‍ മെത്രാപ്പോലീത്തായും സംബന്ധിച്ചിരുന്നു. ഗുരുക്കന്മാരെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സമ്മേളനത്തില്‍ പങ്കെടുത്ത പലരും പറയുകയുണ്ടായെങ്കിലും, മലങ്കരസഭയിലെ ഒരു സീനിയര്‍ മെത്രാപ്പോലീത്തായും, അവാര്‍ഡ് സ്വീകരിക്കുന്നവരോടൊപ്പം വൈദികസെമിനാരിയില്‍ ദീര്‍ഘവര്‍ഷങ്ങള്‍ ഗുരുസ്ഥാനം വഹിച്ചിട്ടുള്ളയാളുമായ മക്കാറിയോസ് തിരുമേനിയെ സ്മരിക്കുവാനോ ...
Comments
Post a Comment