കത്തുകളും മെത്രാന്മാരുടെ വരവും
പഴയ കാലത്ത് കപ്പല്‍കാരുടെയും കച്ചവടക്കാരുടെയും വശം പല കത്തുകള്‍ കൊടുത്തു വിടും. അവര്‍ അത് എവിടെയെങ്കിലുമൊക്കെ കൊണ്ടുപോയി കൊടുക്കും. അവര്‍ക്ക് മലങ്കരസഭയോടു ദയ തോന്നിയാല്‍ ആരെയെങ്കിലും പറഞ്ഞു വിടും. ഇങ്ങനെ പല ക്രൈസ്തവ സഭകളില്‍ നിന്ന് മെത്രാന്മാര്‍ ഇവിടെ വന്നിട്ടുണ്ട്. മാര്‍ത്തോമ്മാ മെത്രാന്മാരുടെ കാലത്ത് ഇങ്ങനെ പല തവണ കത്ത് കൊടുത്തു വിട്ട കാര്യം ചരിത്രത്തിലുണ്ട്. അഞ്ചാം മാര്‍ത്തോമ്മായുടെ കാലത്ത് കത്ത് കിട്ടി വന്നവരുടെ കപ്പല്‍ കൂലിയും അവര്‍ കടം വാങ്ങിയ തുകയുമായി 12000 രൂപ കൊടുക്കേണ്ടി വന്നു. അന്ന് ഒരു കത്തനാര്‍ മുളന്തുരുത്തി കമ്പോളത്തിലിറങ്ങി തെണ്ടി പിരിച്ച സംഭവം പഴയൊരു കൈയെഴുത്തു ചരിത്രത്തില്‍ നിന്നും ഫാ. ജോസഫ് ചീരന്‍ ഉദ്ധരിച്ചിട്ടുണ്ട്. നിരണത്തു നിന്നും പീത്തമ്മതങ്കി എന്നൊരു നസ്രാണി വനിത സ്വര്‍ണ്ണാഭരങ്ങള്‍ ഊരി നല്‍കിയ സംഭവം ചിത്രമെഴുത്തിന്‍റെ അഞ്ചാം മാര്‍ത്തോമ്മായും ഡച്ച് പീഡനവും എന്ന നോവലിലുണ്ട്. ഇത് യഥാര്‍ത്ഥ സംഭവം ആണോ ഭാവനയാണോ എന്നറിയില്ല.
7-10-2020
Comments
Post a Comment