Posts

Showing posts from January, 2023

പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ ഫോട്ടോകള്‍ കണ്ടെടുത്ത കഥ

 പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ ജീവിതകാലത്തെ ഭൂരിഭാഗം ഫോട്ടോകളും സമാഹരിച്ച് തിരുമേനിയുടെ സപ്തതിക്ക് 1992-ല്‍ കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കാലം ചെയ്ത ശേഷം 40-ാം ദിവസവും ഈ പ്രദര്‍ശനം നടന്നു. അന്ന് പഠിച്ചുകൊണ്ടിരുന്ന ഒരു ശെമ്മാശന്‍ ഇവ മൊത്തം സ്കാന്‍ ചെയ്തു സിഡി യിലാക്കി തരാം എന്ന് പറഞ്ഞു കൊണ്ടുപോയി. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു വിവരവും ഇല്ല. ഡല്‍ഹി ഭദ്രാസന അരമനയില്‍ നിന്ന് ഈ ഫോട്ടോകള്‍ ബോംബെ ഭദ്രാസന അരമനയില്‍ എത്തിയതായി ഒരു ന്യൂസ് കിട്ടി. ഡല്‍ഹി, ബോംബെ ഭദ്രാസന മെത്രാന്മാരുമായി അടുപ്പമുള്ള എന്‍റെ സുഹൃത്തായ ഒരു ചെറുപ്പക്കാരനെ ഉപയോഗിച്ച് ഈ ഫോട്ടോകള്‍ അവിടെ നിന്നും കൊണ്ടുപോന്നു. രൂബന്‍ എന്നു പറയുന്ന ആ ചെറുപ്പക്കാരന്‍ ബാംഗ്ലൂരിലെ തന്‍റെ വീട്ടില്‍ കൊണ്ടുവന്ന് ഈ ഫോട്ടോകള്‍ സൂക്ഷിച്ചു. പിന്നീട് ഞാന്‍ ഈ കാര്യം മറന്നു. രൂബനുമായുള്ള ഓണ്‍ലൈന്‍ സമ്പര്‍ക്കവും നിന്നുപോയി. വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ വീണ്ടും ഈ കാര്യം ഓര്‍മ്മിക്കുന്നത്. രൂബന്‍റെ ഇ മെയില്‍ അഡ്രസും ഫോണ്‍ നമ്പരുമില്ല. ഒടുവില്‍ ഞങ്ങളുടെ ഒരു പൊതു സുഹൃത്തില്‍ നിന്നും ഇ മെയില്‍ അഡ്രസ് വാങ്ങി...

രണ്ട് സ്ഥാത്തിക്കോനുകള്‍ കണ്ടുകിട്ടിയ കഥ

1992-ല്‍ പ്രസ് മുറിയില്‍ കിടന്ന് കടവില്‍ അത്താനാസ്യോസിന്‍റെ സ്ഥാത്തിക്കോന്‍ എനിക്ക് കിട്ടിയത് സെമിനാരി ആര്‍ക്കൈവ്സില്‍ കൊടുത്തത് രണ്ടു സൈഡും ലാമിനേറ്റ് ചെയ്ത് സൂക്ഷിക്കുന്നു. 2002-ല്‍ ആര്‍ക്കൈവ്സില്‍ നിന്ന് അത് എടുത്ത് കോട്ടയത്തെ ഒരു സ്ഥാപനത്തില്‍ കൊണ്ടുപോയി അതിലെ പത്രോസ് പാത്രിയര്‍ക്കീസിന്‍റെ ഛായാചിത്രം സ്കാന്‍ ചെയ്തു. മലങ്കരസഭാ മാസികയുടെ പരുമല തിരുമേനിയുടെ ദേഹവിയോഗ ശതാബ്ദി പുസ്തകത്തിനു വേണ്ടിയാണ് സ്കാന്‍ ചെയ്തത്.  കുറെക്കാലം കഴിഞ്ഞ് ആര്‍ക്കൈവ്സില്‍ തിരക്കിയപ്പോള്‍ സ്ഥാത്തിക്കോന്‍ അവിടെയില്ല. തിരക്കിപ്പിടിച്ചു ചെന്നപ്പോള്‍ ദേവലോകത്തു മലങ്കരസഭാ മാസികയുടെ ഓഫീസില്‍ നിന്നു കണ്ടുകിട്ടി. സ്ഥാത്തിക്കോന്‍ ഓഫീസില്‍ കൊണ്ടുവന്ന് നിവര്‍ത്തിയിട്ട് (18 അടിയോളം നീളമുണ്ട്) ഫോട്ടോ എടുത്തു. 2008-ലോ മറ്റോ ആയിരിക്കും സ്ഥാത്തിക്കോന്‍ കണ്ടുകിട്ടിയത്. ആറു കൊല്ലം ഇത് കാണാതായിട്ടും തിരക്കാഞ്ഞ ആര്‍ക്കൈവ്സ് ചുമതലക്കാര്‍ക്ക് സ്ഥാത്തിക്കോന്‍ കൊണ്ടുപോയി കൊടുത്തു. ഇനി നഷ്ടപ്പെടുത്തരുതെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ അവിടെ ഉണ്ടോ എന്ന് ദൈവത്തിനറിയാം. കാതോലിക്കേറ്റ് അരമനയുടെ പുറകുവശത്ത് ഇപ്പോള്‍ ഈ വെയിസ്റ്റ് ഇട്ടിരിക്...