രണ്ട് സ്ഥാത്തിക്കോനുകള്‍ കണ്ടുകിട്ടിയ കഥ
1992-ല്‍ പ്രസ് മുറിയില്‍ കിടന്ന് കടവില്‍ അത്താനാസ്യോസിന്‍റെ സ്ഥാത്തിക്കോന്‍ എനിക്ക് കിട്ടിയത് സെമിനാരി ആര്‍ക്കൈവ്സില്‍ കൊടുത്തത് രണ്ടു സൈഡും ലാമിനേറ്റ് ചെയ്ത് സൂക്ഷിക്കുന്നു. 2002-ല്‍ ആര്‍ക്കൈവ്സില്‍ നിന്ന് അത് എടുത്ത് കോട്ടയത്തെ ഒരു സ്ഥാപനത്തില്‍ കൊണ്ടുപോയി അതിലെ പത്രോസ് പാത്രിയര്‍ക്കീസിന്‍റെ ഛായാചിത്രം സ്കാന്‍ ചെയ്തു. മലങ്കരസഭാ മാസികയുടെ പരുമല തിരുമേനിയുടെ ദേഹവിയോഗ ശതാബ്ദി പുസ്തകത്തിനു വേണ്ടിയാണ് സ്കാന്‍ ചെയ്തത്.
കുറെക്കാലം കഴിഞ്ഞ് ആര്‍ക്കൈവ്സില്‍ തിരക്കിയപ്പോള്‍ സ്ഥാത്തിക്കോന്‍ അവിടെയില്ല. തിരക്കിപ്പിടിച്ചു ചെന്നപ്പോള്‍ ദേവലോകത്തു മലങ്കരസഭാ മാസികയുടെ ഓഫീസില്‍ നിന്നു കണ്ടുകിട്ടി. സ്ഥാത്തിക്കോന്‍ ഓഫീസില്‍ കൊണ്ടുവന്ന് നിവര്‍ത്തിയിട്ട് (18 അടിയോളം നീളമുണ്ട്) ഫോട്ടോ എടുത്തു. 2008-ലോ മറ്റോ ആയിരിക്കും സ്ഥാത്തിക്കോന്‍ കണ്ടുകിട്ടിയത്. ആറു കൊല്ലം ഇത് കാണാതായിട്ടും തിരക്കാഞ്ഞ ആര്‍ക്കൈവ്സ് ചുമതലക്കാര്‍ക്ക് സ്ഥാത്തിക്കോന്‍ കൊണ്ടുപോയി കൊടുത്തു. ഇനി നഷ്ടപ്പെടുത്തരുതെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ അവിടെ ഉണ്ടോ എന്ന് ദൈവത്തിനറിയാം.
കാതോലിക്കേറ്റ് അരമനയുടെ പുറകുവശത്ത് ഇപ്പോള്‍ ഈ വെയിസ്റ്റ് ഇട്ടിരിക്കുന്നിടത്തു നിന്നായിരിക്കും അശ്വിന്‍ ഫെര്‍ണാണ്ടസ് അച്ചന് ഒരു പുട്ടുകുറ്റി പോലെയുള്ള തുരുമ്പു പിടിച്ച തകരപ്പാട്ടയില്‍ നിന്ന് ഒന്നാം കാതോലിക്കായുടെ സ്ഥാത്തിക്കോന്‍ കിട്ടി (എനിക്കും പുട്ടുകുറ്റി പോലെയുള്ള തുരുമ്പു പിടിച്ച തകരപ്പാട്ടയില്‍ നിന്നാണ് കിട്ടിയത്). അതും ആര്‍ക്കൈവ്സിനു കൊടുത്തു. അവിടെ നിന്ന് ഒരു സുറിയാനി പണ്ധിതന്‍ ഇംഗ്ലീഷിലാക്കാന്‍ കൊണ്ടുപോയി. തിരിച്ചു കിട്ടിയോ എന്നറിയില്ല.
02-01-2023
Comments
Post a Comment