എറിക്ക് മുറിക്കിനെ കണ്ട സംഭവം (1987 മാര്‍ച്ച് 10)

ഇദ്ദേഹത്തെ മരിക്കുന്നതിന് തൊട്ടു മുമ്പ് കാണാനുള്ള ഒരു ഭാഗ്യം എനിക്കുണ്ടായി. ഞാന്‍ ബസേലിയോസ് കോളജില്‍ പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു 1987-ലെ നിയമസഭാ തിരഞ്ഞെടുപ്പ്. ടി. കെ. രാമകൃഷ്ണനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എറിക് മുറിക്കുമായിരുന്നു സ്ഥാനാര്‍ത്ഥികള്‍. എറിക് മുറിക്ക് ഒരു കൊടിയുമേന്തി ഫയലൊക്കെ പിടിച്ചു നടക്കുന്ന ഒരു അനുയായിയുമായി കോളജിനു മുമ്പിലൂടെ  കളക്ടറേറ്റിലേക്ക് പോകുമ്പോള്‍ ഞാന്‍ കോളജിന് മുമ്പില്‍ നില്പുണ്ടായിരുന്നു. കളക്ടറേറ്റിന് മുമ്പിലെത്തിയപ്പോള്‍ അദ്ദേഹം കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.

കോട്ടയം താഴത്തങ്ങാടി കാക്കരോത്ത് കുടുംബാംഗവും റാന്നി പെരുനാട് ബഥനി ആശ്രമാംഗവും ആയിരുന്ന കുറിയാക്കോസ് ഒ.ഐ.സി. രചിച്ച ഒരു വിദേശയാത്രയും കുറെ ചിതറിയ ചിന്തകളും എന്ന ഗ്രന്ഥത്തില്‍ എറിക് മുറിക്കിനെ കുറിച്ചുള്ള ചില കഥകള്‍ എഴുതിയിട്ടുണ്ട്. 

ക്നാനായ സഭയുടെ വലിയ മെത്രാപ്പോലീത്താ ആയിരുന്ന എബ്രഹാം മാര്‍ ക്ലീമ്മീസിന്‍റെ ഷഷ്ടിപൂര്‍ത്തി ആഘോഷിക്കുന്നത് സംബന്ധിച്ച് അദ്ദേഹം പള്ളികള്‍ക്കയച്ച ഒരു കല്പനയെ കളിയാക്കി കോട്ടയത്തു ഭിക്ഷ യാചിച്ചുകൊണ്ടിരുന്ന ദേഹം മുഴുവന്‍ മുഴകളുള്ള ഒരു യാചകന്‍റെ (കുറെ വര്‍ഷം മുമ്പ് വരെ അദ്ദേഹം കോട്ടയം പട്ടണത്തില്‍ അയ്യപ്പാസിനു സമീപം ഉണ്ടായിരുന്നു) ഷഷ്ടിപൂര്‍ത്തി ആഘോഷിക്കുന്നത് സംബന്ധിച്ച് അദ്ദേഹം എഴുതുന്നമട്ടില്‍ ഒരു കത്ത് എറിക് മുറിക്ക് തയാറാക്കി പ്രസിദ്ധീകരിച്ചിരുന്നു. തിരുമേനിയുടെ കല്പനയും യാചകന്‍റെ കത്തും ഇ. എം. ഫീലിപ്പോസിന്‍റെ ഉപ്പൂട്ടി കവലയിലുള്ള തറവാട്ടുവീട്ടിലെ ഫയലില്‍ ഞാന്‍ കണ്ടിട്ടുണ്ട്.

15-02-2021

Comments

Popular posts from this blog

മലങ്കരസഭാ ഭരണഘടന: നവതി ആഘോഷവേളയില്‍ ചില ചിന്തകള്‍ | ജോയ്സ് തോട്ടയ്ക്കാട്

Books by Joice Thottackad

ഹൃദയശൂന്യരാകുന്ന നസ്രാണികള്‍!