മലങ്കരസഭാ ഭരണഘടന: നവതി ആഘോഷവേളയില്‍ ചില ചിന്തകള്‍ | ജോയ്സ് തോട്ടയ്ക്കാട്
1934 ഡിസംബര്‍ 26-നു പ. ബസേലിയോസ് ഗീവര്‍ഗീസ് രണ്ടാമന്‍ കാതോലിക്കാ ബാവാ വിളിച്ചുകൂട്ടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗം പാസ്സാക്കിയ മലങ്കരസഭാ ഭരണഘടനയുടെ നവതി മലങ്കരസഭ ആഘോഷിക്കുകയാണ്. ഭരണഘടനയുടെ ചരിത്രവും രേഖകളും സഭാചരിത്രകാരനായ ഡെറിന്‍ രാജുവിനൊപ്പം കണ്ടെത്താനും പ്രസിദ്ധീകരിക്കാനും സാധിച്ചത് ഒരു ദൈവനിയോഗമായി കാണുന്നു. ഭരണഘടനയുടെ രൂപീകരണം സംബന്ധിച്ച് ഓര്‍മ്മിക്കേണ്ട ചില വസ്തുതകള്‍ ചൂണ്ടിക്കാണിക്കുന്നു. അല്‍മായനേതൃത്വത്തിന്‍റെ പങ്ക് 1934-ല്‍ പാസ്സാക്കിയ ഭരണഘടനയുടെ ശില്പികള്‍ അന്നത്തെ അല്‍മായ നേതൃത്വമായിരുന്നു. മലങ്കര മെത്രാപ്പോലീത്തായുടെ ഏകപക്ഷീയമായ സഭാഭരണത്തിനും, സാമ്പത്തികം കൈകാര്യം ചെയ്യാനുള്ള അവകാശം ദൈവദത്തമാണെന്ന അവകാശവാദത്തിനുമെതിരെ ഒന്നര പതിറ്റാണ്ട് പോരാട്ടവും വിപ്ലവവും നയിച്ച് സഭാഭരണഘടന രൂപീകരിച്ച് മലങ്കര മെത്രാപ്പോലീത്തായെയും മെത്രാപ്പോലീത്തന്മാരെയും വൈദികരെയും അല്‍മായരെയും വ്യവസ്ഥാപിത ഭരണഘടനയ്ക്കുള്ളില്‍ മാത്രം പ്രവര്‍ത്തിക്കുന്നവരാക്കി മാറ്റുകയാണ് അന്നത്തെ അല്‍മായ നേതൃത്വം ചെയ്തത്. അനുരഞ്ജനത്തിനായി വാതില്‍ തുറന്നിട്ടു 1911 മുതല്‍ ഉണ്ടായ മലങ്കരസഭാ ഭിന്നതയുടെ പ്ര...