മാത്യൂസ് അത്താനാസ്യോസും കള്ളകഥകളും / ജോയ്സ് തോട്ടയ്ക്കാട്

മാത്യൂസ് അത്താനാസ്യോസിനെക്കുറിച്ച് മാര്‍ത്തോമ്മാക്കാര്‍ എഴുതി പ്രചരിപ്പിച്ചത് ഭൂരിപക്ഷവും അതിശയോക്തി പകര്‍ന്ന കഥകളും കല്ലു വച്ച നുണകളുമാണ്. ഇത്തരം കഥകള്‍ കുറെ എഴുതി പ്രചരിപ്പിച്ചത് ഗീവര്‍ഗീസ് രണ്ടാമന്‍ ബാവായുമായി പിണങ്ങി മാര്‍ത്തോമ്മായില്‍ പോയ ചിത്രമെഴുത്ത് കെ. എം. വര്‍ഗീസാണ്. ചിത്രമെഴുത്ത് അത്താനാസ്യോസിനെക്കുറിച്ച് എഴുതിയിരിക്കുന്നതെല്ലാം ഭാവന ചെയ്ത് എഴുതിയിരിക്കുന്ന ചരിത്രാഖ്യായികകള്‍ ആണ്. 

പുലിക്കോട്ടില്‍ രണ്ടാമന്‍ തിരുമേനിയുടെ നവീകരണത്തിനെതിരെയുള്ള പോരാട്ടങ്ങളെ മനസിലാക്കാതെ ഇസഡ് എം. പാറേട്ട് പോലും മാര്‍ത്തോമ്മാ ചരിത്രകാരന്മാര്‍ എഴുതിയ മണ്ടത്തരങ്ങള്‍ ആവര്‍ത്തിച്ചിട്ടുണ്ട്. മാത്യൂസ് പ്രഥമന്‍ ബാവായും ഇയാളൊരു തന്‍റേടി ആയിരുന്നു എന്ന് തെറ്റിദ്ധരിച്ചത് മൂലമാണ് ചിത്രമെഴുത്ത്, അത്താനാസ്യോസിനെക്കുറിച്ച് എഴുതിയ മണ്ടത്തരങ്ങള്‍ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത്. ജോര്‍ജ് വര്‍ഗീസ് മദ്രാസും ടി. ജി. സഖറിയാ അച്ചനുമാണ് ബാവായെ മണ്ടത്തരത്തില്‍ ചാടിച്ചത്.

ഇപ്പോള്‍ ശെമവൂന്‍ മാര്‍ ദീവന്നാസ്യോസിന്‍റെ നാളാഗമം (കണ്ടനാട് ഗ്രന്ഥവരി), ഇടവഴിക്കല്‍ ഡയറി (മലങ്കരസഭാ ചരിത്രരേഖകള്‍) എന്നീ പുസ്തകങ്ങളും പുലിക്കോട്ടില്‍ രണ്ടാമനെക്കുറിച്ചുള്ള കുറെയേറെ ഗവേഷണ ഗ്രന്ഥങ്ങളും പുറത്തു വന്നതോടെ അത്താനാസ്യോസ് വെറും ഫ്രോഡ് ആയിരുന്നു എന്നത് പുറത്തു വന്നെങ്കിലും ഇതൊന്നും അറിയാത്ത ഓരോ വിവരദോഷികള്‍ ഓരോന്ന് എഴുതി വിടുന്നതാണ്.

മലങ്കരസഭ അറിയാതെ വ്യാജം പറഞ്ഞു മെത്രാനായ അത്താനാസ്യോസിന്‍റെ ഫോട്ടോ മലങ്കര മെത്രാന്മാരുടെ നിരയില്‍ സഭയിലെ പ്രമുഖ സ്ഥാപനങ്ങളില്‍ വച്ചതിന്‍റെ പുറകില്‍ കുര്യന്‍ തോമസാണ്. സാങ്കേതികമായി അത് ശരിയുമാണ്. ഇയാളെ വെള്ള പൂശി എഴുതിക്കൊണ്ടിരുന്ന കുര്യന്‍ തോമസിന് അടുത്ത കാലത്തായി കുറെ മാനസാന്തരം വന്നു തുടങ്ങിയതായി രചനകള്‍ വായിക്കുമ്പോള്‍ തോന്നുന്നു.

ഈ പറഞ്ഞ കാര്യങ്ങളുടെ സോഴ്സുകള്‍ വേണ്ടിയവര്‍ സോഫിയ ഇ ലൈബ്രറിയില്‍ കയറി ശെമവൂന്‍ മാര്‍ ദീവന്നാസ്യോസ്, പുലിക്കോട്ടില്‍ രണ്ടാമന്‍ എന്നീ കാറ്റഗറികളില്‍ കൊടുത്തിരിക്കുന്നവയും മലങ്കരസഭാ ചരിത്രരേഖകള്‍ എന്ന ഗ്രന്ഥവും വായിക്കുക.

(സഭാചരിത്ര പഠന വാട്ട്സാപ്പ് ഗ്രൂപ്പില്‍ മറുപടി കൊടുത്തത്)

Comments

Popular posts from this blog

പാത്രിയര്‍ക്കീസ് വിഭാഗവും കൂടി ചേര്‍ന്ന് ഭേദഗതി വരുത്തിയ ഭരണഘടനയെ അവര്‍ക്കെങ്ങനെ തള്ളിപ്പറയാനാകും? / ജോയ്സ് തോട്ടയ്ക്കാട്

സഭയുടെ പേരില്‍ ഓര്‍ത്തഡോക്സ് വന്ന വഴി

പഴയസെമിനാരിയില്‍ നിന്നും വി. കുര്‍ബ്ബാനയുടെ പ്രക്ഷേപണം: ഒരു വിപ്ലവകാരിയുടെ നടക്കാതെ പോയ മോഹം