സഭാജ്യോതിസ് വന്ന വഴി

കുന്നംകുളത്തുകാരുടെ  അപേക്ഷ പരിഗണിച്ചാണ് പരിശുദ്ധനു പകരം സഭാജ്യോതിസ് എന്ന നാമം നല്‍കി സെമിനാരി സ്ഥാപകന്‍ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് ഒന്നാമനെ ആദരിച്ചത്. പേര് അന്ന് സി. സി. ചെറിയാനച്ചനും ഞാനും തമ്മില്‍ ചര്‍ച്ച ചെയ്തപ്പോള്‍ ഞാന്‍ നിര്‍ദേശിച്ചതാണെന്നാണ് ഓര്‍മ്മ. ഇതുള്‍പ്പെടെ രണ്ടു മൂന്നു പേരുകള്‍ സാഹിത്യ അക്കാദമി പ്രസിഡണ്ടായിരുന്ന കെ. എം. തരകന്‍ സാറിന്‍റെ ശ്രദ്ധയില്‍പെടുത്തി അഭിപ്രായം ചോദിച്ചപ്പോള്‍ അദ്ദേഹം നിര്‍ദേശിച്ച പേരാണ് സഭാജ്യോതിസ്. ചെറിയാനച്ചന്‍ അത് അന്നത്തെ സഭാ നേതൃത്വത്തോടു പറയുകയും സുന്നഹദോസ് ആ പേര് നല്‍കുവാന്‍ തീരുമാനിക്കുകയുമാണ് ചെയ്തത്. അതിനെക്കുറിച്ചുള്ള വ്യാഖ്യാനം സഭാവിജ്ഞാനകോശത്തില്‍ എഴുതിയതും ഞാനാണ്. ഭാസുരന്‍ എന്നതിന്‍റെ അര്‍ത്ഥവും ജ്യോതിസ് എന്നതിന്‍റെ അര്‍ത്ഥവും സാമ്യമുള്ളതായതുകൊണ്ട് അത്തരത്തില്‍ ഞാന്‍ എഴുതിയതിലെ ചില കാര്യങ്ങള്‍ കെ. എം തരകന്‍ സാര്‍ എഡിറ്റ് ചെയ്ത് കളഞ്ഞിരുന്നു. 

മലങ്കരസഭ ഒരു സഭാപിതാവിനെ ഒരു പേര് നല്‍കി ആദരിച്ചത് അന്ന് ആദ്യമായിട്ടാണെന്നു തോന്നുന്നു. വട്ടശേരില്‍ തിരുമേനിയെ സഭാ ഭാസുരന്‍ എന്നു വിശേഷിപ്പിച്ചത് പുലിക്കോട്ടില്‍ ജോസഫ് റമ്പാന്‍റെ കുന്നംകുളത്തു നിന്നു പ്രസിദ്ധീകരിച്ചിരുന്ന സഭാകാഹളം പത്രമാണ്. അത് വിശ്വാസികള്‍ ഏറ്റുപാടുകയാണ് ചെയ്തത്.

16-02-2021

Comments

Popular posts from this blog

പാത്രിയര്‍ക്കീസ് വിഭാഗവും കൂടി ചേര്‍ന്ന് ഭേദഗതി വരുത്തിയ ഭരണഘടനയെ അവര്‍ക്കെങ്ങനെ തള്ളിപ്പറയാനാകും? / ജോയ്സ് തോട്ടയ്ക്കാട്

സഭയുടെ പേരില്‍ ഓര്‍ത്തഡോക്സ് വന്ന വഴി

പഴയസെമിനാരിയില്‍ നിന്നും വി. കുര്‍ബ്ബാനയുടെ പ്രക്ഷേപണം: ഒരു വിപ്ലവകാരിയുടെ നടക്കാതെ പോയ മോഹം