സന്യാസനാമത്തില്‍ മെത്രാപ്പോലീത്താമാര്‍ ആയവര്‍

 1. മത്തായി ശെമ്മാശന്‍, ഔഗേന്‍ എന്ന നാമം സ്വീകരിച്ച് റമ്പാനായി. ഔഗേന്‍ മാര്‍ തീമോത്തിയോസ് എന്ന പേരില്‍ മെത്രാനായി. ഔഗേന്‍ പ്രഥമന്‍ എന്ന പേരില്‍ കാതോലിക്കായായി.

2. ഫാ. വര്‍ഗീസ്, പൗലോസ് എന്ന നാമം സ്വീകരിച്ച് റമ്പാനായി. പൗലോസ് മാര്‍ ഗ്രീഗോറിയോസ് എന്ന പേരില്‍ മെത്രാനായി.

3. ജോണ്‍സണ്‍, ഗബ്രിയേല്‍ എന്ന പേരില്‍ സന്യാസ വൈദികനായി. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് എന്ന പേരില്‍ മെത്രാനായി.

4. ഫാ. വിനോയി, ഔഗേൻ എന്ന നാമം സ്വീകരിച്ച് റമ്പാനായി. ഔഗേൻ മാർ ദീവന്നാസിയോസ് എന്ന പേരില്‍ മെത്രാനായി.

*****

1. ഫാ. യോഹന്നാന്‍ യല്‍ദോ എന്ന നാമം സ്വീകരിച്ച് റമ്പാനായി. യൂഹാനോന്‍ മാര്‍ പോളിക്കര്‍പ്പോസ് എന്ന നാമത്തില്‍ മെത്രാനായി.

2. ഫാ. ജി. ജോണ്‍, നഥാനിയേല്‍ എന്ന നാമം സ്വീകരിച്ച് റമ്പാനായി. യൂഹാനോന്‍ മാര്‍ തേവോദോറോസ് എന്ന നാമത്തില്‍ മെത്രാനായി.

3. ഫാ. വിനയന്‍, ക്രിസ്റ്റഫോറസ് എന്ന നാമം സ്വീകരിച്ച് റമ്പാനായി. എബ്രഹാം മാര്‍ എപ്പിഫാനിയോസ് എന്ന നാമത്തില്‍ മെത്രാനായി.

4. സ്റ്റീഫന്‍ ഒ.ഐ.സി. സ്തേഫാനോസ് റമ്പാനായി. മാത്യൂസ് മാര്‍ തേവോദോസിയോസ് എന്ന നാമത്തില്‍ മെത്രാനായി.

5. യൂഹാനോന്‍ റമ്പാന്‍, ജോഷ്വാ മാര്‍ നിക്കോദിമോസ് എന്ന പേരില്‍ മെത്രാനായി.

6. എബ്രഹാം, പൗലോസ് എന്ന നാമം സ്വീകരിച്ചു വൈദികനായി.  പൗലോസ് മാർ പക്കോമിയോസ് എന്ന പേരില്‍ മെത്രാനായി.

2009, 2010 വര്‍ഷങ്ങളില്‍ മെത്രാന്മാരായ ഇവര്‍ക്ക് മാമോദീസാപേരാണ് മെത്രാപ്പോലീത്താ ആയപ്പോള്‍ കൊടുത്തത്, സന്യാസനാമമല്ല.

24-07-2022

Comments

Popular posts from this blog

പാത്രിയര്‍ക്കീസ് വിഭാഗവും കൂടി ചേര്‍ന്ന് ഭേദഗതി വരുത്തിയ ഭരണഘടനയെ അവര്‍ക്കെങ്ങനെ തള്ളിപ്പറയാനാകും? / ജോയ്സ് തോട്ടയ്ക്കാട്

സഭയുടെ പേരില്‍ ഓര്‍ത്തഡോക്സ് വന്ന വഴി

പഴയസെമിനാരിയില്‍ നിന്നും വി. കുര്‍ബ്ബാനയുടെ പ്രക്ഷേപണം: ഒരു വിപ്ലവകാരിയുടെ നടക്കാതെ പോയ മോഹം