വിരല്‍ത്തുമ്പില്‍ അറിവും വിജ്ഞാനവും, ആവശ്യമുള്ളതും ആവശ്യമില്ലാത്തതും ലഭ്യമാകുന്ന സൈബര്‍ യുഗത്തില്‍ ഒരു സമുദായത്തെ സംബന്ധിച്ചിടത്തോളം അതിന്റെ സൈബര്‍ ഇടപെടല്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഒരു സമുദായത്തിന്റെ ചരിത്രം, ദര്‍ശനം, സ്ഥിതിവിവര കണക്കുകള്‍, സമകാലിക വാര്‍ത്തകള്‍ എന്നിവ സമുദായാംഗങ്ങളിലേക്കും പൊതുസമൂഹത്തിലേക്കും സന്നിവേശിപ്പിക്കുക എന്നതാണ് സമുദായ സംബന്ധമായ ഒരു വെബ്സൈറ്റിന്റെ പ്രധാന കര്‍ത്തവ്യം. വൈകിയാണെങ്കിലും ഇത് തിരിച്ചറിഞ്ഞ് മലങ്കര ഓര്‍ത്തഡോക്സ് സഭ 2007-ല്‍ അതിന്റെ ഔദ്യോഗിക വെബ്സൈറ്റ് തുടങ്ങി (mosc.in). പിന്നീട് ഔദ്യോഗികം എന്ന ലേബലില്‍ വാര്‍ത്താ സൈറ്റ്, വെബ് ടി. വി., വെബ് റേഡിയോ, മാട്രിമോണിയല്‍ സൈറ്റ് എന്നിവ ആരംഭിച്ചു. 1999 മുതല്‍ അനൗദ്യോഗികമായി ഒട്ടേറെ സൈറ്റുകള്‍ സഭാസംബന്ധമായ അറിവുകളും വാര്‍ത്തകളും നല്‍കിക്കൊണ്ട് പ്രവര്‍ത്തിക്കുന്നുണ്ട്. മലങ്കരസഭാ സംബന്ധമായ സൈറ്റുകളെ ഒരു മികവ് പരിശോധനയ്ക്കു വിധേയമാക്കിയാല്‍ അവ വേണ്ടത്ര മികവ് പുലര്‍ത്തുന്നവയല്ല എന്ന് ബോധ്യമാകും. മലയാള ഭാഷാപത്രങ്ങളുടെ വെബ്സൈറ്റുകളുടെ നിലവാരമെങ്കിലുമുള്ളവ ഒന്നുംതന്നെയില്ല എന്നതാണു സത്യം. ഔദ്യോഗി...