അനുരഞ്ജനം പ്രായോഗികതലത്തില്‍...
പഴയസെമിനാരിയില്‍ ശുബ്ക്കോനോ ശുശ്രൂഷ ഭംഗിയായി നടന്നു. ശ്രേഷ്ഠ നിയുക്ത കാതോലിക്കാ പൗലോസ് മാര്‍ മിലിത്തിയോസ്, ഫീലിപ്പോസ് മാര്‍ യൗസേബിയോസ് എന്നിവര്‍ നേതൃത്വം നല്‍കി. മുഖ്യകാര്‍മ്മികന്‍ എന്ന നിലയില്‍ നിയുക്ത കാതോലിക്കാ പ്രതീകാത്മകമായി വിശ്വാസികളോട് മുട്ടുകുത്തി ക്ഷമായാചനം നടത്തി. ഇപ്പോഴത്തെ പ്രത്യേക സഭാ സാഹചര്യത്തില്‍ അത് വളരെ അര്‍ത്ഥവത്തായി അനുഭവപ്പെട്ടു. കണ്ണില്‍ കണ്ണുനീര്‍ പൊടിയുന്ന അനുരഞ്ജനത്തെക്കുറിച്ചുള്ള ഫാ. ടി. ജെ. ജോഷ്വായുടെ പ്രസംഗവും നാല്പതു കുമ്പിടീലും കഴിഞ്ഞ്, പുറത്തുനിന്ന് വന്നവരെല്ലാം ഭക്ഷണം കഴിച്ചിട്ടേ പോകാവൂ എന്ന പ്രിന്‍സിപ്പലച്ചന്‍റെ അപേക്ഷപ്രകാരം ഭക്ഷണം കഴിക്കാന്‍ മെസ്സ് ഹാളിലെത്തി. മെത്രാച്ചന്മാരുടെയും ഫാക്കല്‍റ്റിയംഗങ്ങളുടെയും മേശയില്‍ (വാഗമണ്ണില്‍ നിന്നു പ്രിന്‍സിപ്പലിനെ കാണാനെത്തിയ ഒരു പാവപ്പെട്ട സന്യാസിയും അവിടെയുണ്ട്) ഗബ്രിയേല്‍ മെത്രാച്ചന്‍ പാമ്പാടിയില്‍ പ്രസംഗിച്ചതായി ചര്‍ച്ച. സാബു കുറിയാക്കോസച്ചനെക്കൊണ്ട് പറയിച്ചത് കേള്‍ക്കാതെ പോയതാണെന്നായി പുതിയ ഔദ്യോഗിക ഭാഷ്യം (മാനേജിംഗ് കമ്മറ്റിയില്‍ പ. പിതാവിന്‍റെ ശെമ്മാശനെക്കൊണ്ട് പറയിച്ചുവെന്നായിരുന്നു ഔദ്യോഗിക ഭാഷ്യ...