Posts

കടവില്‍ തിരുമേനി: വിശുദ്ധ ജീവിതങ്ങളുടെ വഴികാട്ടി / ജോയ്സ് തോട്ടയ്ക്കാട്

Image
പാമ്പാടി വലിയപള്ളിക്കു സമീപത്തായി ബാലന്മാര്‍ കന്നുകാലികളെ മേയ്ക്കുക പതിവായിരുന്നു. കൂട്ടുകാരുമൊത്ത് കുറിയാക്കോസ് എന്ന ബാലനും അവിടെ കന്നുകാലികളെ മേയിച്ചിരുന്നു. അന്നൊക്കെ നാട്ടിന്‍പുറത്തുള്ള സാധാരണക്കാര്‍ പാള കൊണ്ടുണ്ടാക്കിയ തൊപ്പി ധരിച്ചുകൊണ്ടായിരുന്നു പുരയിടങ്ങളില്‍ പണിയെടുത്തിരുന്നത്. കുറിയാക്കോസും കൂട്ടുകാരും പാളത്തൊപ്പി ധരിച്ചിരുന്നു. ഒരു മെത്രാപ്പോലീത്താ പാമ്പാടി വലിയപള്ളിയില്‍ എഴുന്നള്ളിയിരിക്കുന്ന കാലം. പാളത്തൊപ്പി ധരിച്ച ബാലന്മാര്‍ കന്നുകാലികളെയും കൊണ്ട് കടന്നുപോകുന്നു. മെത്രാപ്പോലീത്താ അവരെ വീക്ഷിക്കുന്നു. അതു ബാലന്മാര്‍ അറിയുന്നില്ല. ഒരു പശുവിന്‍റെ കുറെ ചാണകം പള്ളിമുറ്റത്തു വീണു. ബാലന്മാര്‍ അതു ശ്രദ്ധിച്ചതേയില്ല. എന്നാല്‍ ഒരു ബാലന്‍ പെട്ടെന്ന് മടങ്ങിവന്ന് ചാണകം മുഴുവന്‍ രണ്ടു കൈകൊണ്ടും വാരിയെടുത്ത് പള്ളിവക ഒരു തെങ്ങിന്‍റെ മൂട്ടില്‍ കൊണ്ടുചെന്ന് ഇട്ടു. ഈ രംഗം മെത്രാപ്പോലീത്തായുടെ ഹൃദയത്തെ സ്പര്‍ശിച്ചു. 'ബാലന്‍ പള്ളിപരിസരത്തോട് ആദരവ് കാണിക്കുക മാത്രമല്ല ചെയ്തത്; ചാണകം പ്രയോജനപ്രദമായ രീതിയില്‍ നിക്ഷേപിക്കുക കൂടി ചെയ്തിരിക്കുന്നു. ഇവന്‍ കന്നുകാലികളെ മേയിക്കേണ്ടവനല്ല...

മികച്ചതാവട്ടെ നമ്മുടെ സൈബര്‍ ഇടങ്ങള്‍ / ജോയ്സ് തോട്ടയ്ക്കാട്

വിരല്‍ത്തുമ്പില്‍ അറിവും വിജ്ഞാനവും, ആവശ്യമുള്ളതും ആവശ്യമില്ലാത്തതും ലഭ്യമാകുന്ന സൈബര്‍ യുഗത്തില്‍ ഒരു സമുദായത്തെ സംബന്ധിച്ചിടത്തോളം അതിന്‍റെ സൈബര്‍ ഇടപെടല്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഒരു സമുദായത്തിന്‍റെ ചരിത്രം, ദര്‍ശനം, സ്ഥിതിവിവര കണക്കുകള്‍, സമകാലിക വാര്‍ത്തകള്‍ എന്നിവ സമുദായാംഗങ്ങളിലേക്കും പൊതുസമൂഹത്തിലേക്കും സന്നിവേശിപ്പിക്കുക എന്നതാണ് സമുദായ സംബന്ധമായ ഒരു വെബ്സൈറ്റിന്‍റെ പ്രധാന കര്‍ത്തവ്യം. വൈകിയാണെങ്കിലും ഇത് തിരിച്ചറിഞ്ഞ് മലങ്കര ഓര്‍ത്തഡോക്സ് സഭ 2007-ല്‍ അതിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് തുടങ്ങി (mosc.in). പിന്നീട് ഔദ്യോഗികം എന്ന ലേബലില്‍ വാര്‍ത്താ സൈറ്റ്, വെബ് ടി. വി., വെബ് റേഡിയോ, മാട്രിമോണിയല്‍ സൈറ്റ് എന്നിവ ആരംഭിച്ചു. 1999 മുതല്‍ അനൗദ്യോഗികമായി ഒട്ടേറെ സൈറ്റുകള്‍ സഭാസംബന്ധമായ അറിവുകളും വാര്‍ത്തകളും നല്‍കിക്കൊണ്ട് പ്രവര്‍ത്തിക്കുന്നുണ്ട്.  മലങ്കരസഭാ സംബന്ധമായ സൈറ്റുകളെ ഒരു മികവ് പരിശോധനയ്ക്കു വിധേയമാക്കിയാല്‍ അവ വേണ്ടത്ര മികവ് പുലര്‍ത്തുന്നവയല്ല എന്ന് ബോധ്യമാകും. മലയാള ഭാഷാപത്രങ്ങളുടെ വെബ്സൈറ്റുകളുടെ നിലവാരമെങ്കിലുമുള്ളവ ഒന്നുംതന്നെയില്ല എന്നതാണു സത്യം. ഔദ്യോഗി...

ഇട്ടൂപ്പ് റൈട്ടര്‍: അച്ചടിക്കപ്പെട്ട ആദ്യ സഭാചരിത്ര രചയിതാവ് / ജോയ്സ് തോട്ടയ്ക്കാട്

Image
അച്ചടിക്കപ്പെട്ട ആദ്യ മലങ്കരസഭാ ചരിത്രമായ "മലയാളത്തുള്ള സുറിയാനി ക്രിസ്ത്യാനികളുടെ സഭാചരിത്ര"ത്തിന്‍റെ രചയിതാവാണ് മലങ്കരസഭാ ചരിത്രകാരന്മാരില്‍ പ്രമുഖനായ പുകടിയില്‍ ഇട്ടൂപ്പ് റൈട്ടര്‍. 1821 മെയ് മാസത്തില്‍ കോട്ടയത്ത് പുകടിയില്‍ കുടുംബത്തില്‍ ഇട്ടൂപ്പിന്‍റെ പുത്രനായി ജനിച്ചു. ജ്യേഷ്ഠനായ കുര്യന്‍ ഇട്ടൂപ്പിന്‍റെ ഉത്സാഹത്താല്‍ സ്കൂളില്‍ ചേര്‍ത്തു. അവിടെ തമിഴും മലയാളവും അഭ്യസിച്ചു. തുടര്‍ന്ന് ഒരു മിഷനറിയുട ശുപാര്‍ശയില്‍ ബാലപാഠശാലയില്‍ (ഗ്രാമര്‍ സ്കൂളില്‍) പ്രവേശനം ലഭിച്ചു. ഗ്രാമര്‍ സ്കൂളില്‍ നാലു വര്‍ഷം പഠിച്ചശേഷം ഇദ്ദേഹവും വേളൂര്‍ കൊന്നയില്‍ സി. ജോണ്‍ എന്ന സഹപാഠിയും റവ. ജോസഫ് പീറ്റ് സായിപ്പിന്‍റെ കീഴില്‍ സുറിയാനി സെമിനാരിയിലേക്ക് പ്രവേശിപ്പിക്കപ്പെട്ടു. അന്ന് അവിടെ ഇവര്‍ രണ്ടാളും ഉള്‍പ്പെടെ പത്തു കുട്ടികളും നാല്പതോളം ശെമ്മാശന്മാരും പഠിക്കുന്നുണ്ടായിരുന്നു. ശെമ്മാശന്മാരില്‍ പ്രധാനി പാലക്കുന്നത്ത് മാത്യൂസ് ശെമ്മാശന്‍ (പിന്നീട് മാര്‍ അത്താനാസ്യോസ്) ആയിരുന്നു. അവിടെ കുറെനാള്‍ പഠിച്ചശേഷം ഒന്നാം ക്ലാസ്സിലേക്ക് പ്രവേശിപ്പിക്കപ്പെട്ടു. കുറെനാള്‍ കഴിഞ്ഞപ്പോള്‍ ഇട്ടൂപ്പിനെയും അഞ...

അലക്സിയോസ് മാര്‍ തേവോദോസ്യോസും ചിങ്ങവനം വട്ടമേശ സമ്മേളനവും / ജോയ്സ് തോട്ടയ്ക്കാട്

Image
'ഞാന്‍ പഴയ ചാണ്ടിയായി മാറിയാലും സ്വാതന്ത്ര്യം നഷ്ടപ്പെട്ട ഒരു സഭയുടെ മെത്രാപ്പോലീത്തായായി കഴിയുവാനാഗ്രഹിക്കുന്നില്ല. ഒരു നായയെപ്പോലെ ഞാന്‍ മരിക്കേണ്ടി വന്നാലും മലങ്കരസഭയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി അടരാടും. മലങ്കരസഭയുടെ സ്വാതന്ത്ര്യം തീറെഴുതാനും അബ്ദല്‍ മ്ശിഹായുടെ പട്ടത്വം പാഴാണെന്നു സമ്മതിക്കാനും ഞാന്‍ തയ്യാറല്ല. എന്‍റെ Conviction -ന് എതിരായി ഞാന്‍ പ്രവര്‍ത്തിക്കുകയില്ല."1 ഈ ധീരദൃഢസ്വരം ബഥനി ആശ്രമാചാര്യനും കൊല്ലം ഭദ്രാസനാധിപനുമായിരുന്ന അലക്സിയോസ് മാര്‍ തേവോദോസ്യോസ് മെത്രാപ്പോലീത്തായുടേതായിരുന്നു. മലങ്കരസഭയുടെ സമാധാനത്തിനായി ചിങ്ങവനം അപ്രേം സെമിനാരിയില്‍ കൂടിയിരുന്ന ഇരു വിഭാഗങ്ങളിലെയും മെത്രാപ്പോലീത്തന്മാരും, അവരെ ബന്ധികളാക്കി ഒപ്പിടുവിച്ചാല്‍ സമാധാനം ഉണ്ടാകുമെന്ന് ധരിച്ചുവശായ യുവാക്കളും ആ വാക്കുകള്‍ കേട്ടു ഒരു നിമിഷം സ്തംഭിച്ചു പോയി. ആ ഒരു നിമിഷം കൊണ്ട് കൊടുങ്കാറ്റു പോലെ മാര്‍ തേവോദോസ്യോസ് അവര്‍ക്കിടയിലൂടെ ആ സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയി. നസ്രാണിവീര്യത്താല്‍ ജ്വലിച്ചുനിന്ന ആ മഹാപുരോഹിതനെ നേരിടുവാനും തടയാനുമാവാതെ ക്ഷുഭിത യൗവനം വെറും കാഴ്ചക്കാരായി. സഭാ സമാധാനത...

സുരാസു: അസംബന്ധങ്ങളുടെ പ്രിയ പ്രേയസി

Image
കൂടണയും മുമ്പ് കോട്ടയത്തെ ഒരു ഹോട്ടല്‍ മുറി. പ്രശസ്ത സാഹിത്യകാരന്‍ കാക്കനാടനും ഏതാനും സുഹൃത്തുക്കളും സംഭാഷണത്തിലാണ്. നിത്യവൃത്തിക്ക് വകയുണ്ടാക്കാന്‍, താടിയുമുപേക്ഷിച്ച് കോട്ടയത്ത് വന്നിറങ്ങിയ സുരാസുവും അക്കൂട്ടത്തിലുണ്ട്. മുഴിഞ്ഞ ഒരു കടലാസില്‍ കുത്തിക്കുറിച്ച ഒരു കവിത സുരാസു കാക്കനാടന്‍റെ കൈയ്യില്‍ കൊടുത്തു. അദ്ദേഹമത് വായിച്ചു. അഭിപ്രായവും പറഞ്ഞു. സുരാസുവും പത്രപ്രവര്‍ത്തകനായ കുര്യനും പോകാനൊരുങ്ങി. 'കാശ് വല്ലതും വേണമോ?' എന്ന് കാക്കനാടന്‍ സ്നേഹപൂര്‍വ്വം സുരാസുവിനോടു ചോദിച്ചു. 'വേണ്ട' എന്ന് അദ്ദേഹം മറുപടി പറഞ്ഞു. ഹോട്ടലിനു പുറത്തിറങ്ങിയപ്പോള്‍ സുരാസു കുര്യനോട് സങ്കടം പറഞ്ഞു: "അവശ കലാകാരന്‍മാര്‍ക്കുള്ള സര്‍ക്കാര്‍ പെന്‍ഷന്‍ കിട്ടുന്നുണ്ടായിരുന്നു. കുറെ നാളായി അതും കിട്ടുന്നില്ല." കുര്യന്‍ പോക്കറ്റ് തപ്പി അമ്പത് രൂപാ എടുത്തു കൊടുത്തു. സുരാസു അത് വാങ്ങി. 2 കോട്ടയത്തെ ദേശാഭിമാനി തീയറ്റേഴ്സിന്‍റെ പ്രവര്‍ത്തകരെ തപ്പി സുരാസു ഓഫീസിലെത്തി. പണ്ടെങ്ങോ, ഒരു നാടകം എഴുതിക്കൊടുക്കാമെന്ന് പ്രവര്‍ത്തകര്‍ക്ക് നല്‍കിയ വാഗ്ദാനം ഓര്‍മ്മിച്ച് ചെന്നതായിരുന്നു അദ്...

വറ്റാത്ത ആശയങ്ങളുടെ ഉറവയുമായി മുപ്പതാം വര്‍ഷത്തിലേയ്ക്ക്

Image
ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്താനാസ്യോസ് തിരുമേനി മേല്‍പട്ടസ്ഥാനമേറ്റിട്ട് ഇന്ന് 29 വര്‍ഷം തികയുന്നു. ഇന്നലെ ചെങ്ങന്നൂര്‍ ബഥേല്‍ അരമനയില്‍ തിരുമേനിയോടൊപ്പം ഏതാനും മണിക്കൂറുകള്‍ ചിലവഴിക്കാന്‍ ഇടയായി. എഴുപത്തിയാറാം വയസ്സിലും മേല്‍പട്ടസ്ഥാനത്ത് 29 വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴും അദ്ദേഹം ഊര്‍ജ്ജസ്വലനാണ്. ചിന്തയിലും മനസ്സിലും ആത്മാവിലും പുതിയ തലമുറയെ നേര്‍വഴി കാട്ടാനുള്ള വ്യഗ്രതയാണ്.  രാവിലെ മദ്യവര്‍ജന സമിതിയുടെ നേതൃസമ്മേളനത്തില്‍ പങ്കെടുത്ത് തിരികെ വന്ന്, അരമനയില്‍ വിശ്രമിച്ച്, സായാഹ്നത്തില്‍ ആനുകാലികങ്ങള്‍ വായിക്കുന്ന തിരക്കിലായിരുന്നു തിരുമേനി. കൃഷിയെയും പ്രകൃതിയെയും സ്നേഹിക്കുന്ന അദ്ദേഹം 'കര്‍ഷകശ്രീ' വായിക്കുകയാണ്. പശ്ചാത്തലത്തില്‍ മുറ്റത്ത് പ്ലാസ്റ്റിക് കൂടുകളില്‍ വെണ്ടയും മറ്റും കൃഷി ചെയ്തിരിക്കുന്നു. മുറ്റത്തെ ഒന്നരയാള്‍ പൊക്കം മാത്രമുള്ള മാവ് നിറഞ്ഞു കായിച്ചുകിടക്കുന്നു. വായനയ്ക്കിടയില്‍ പച്ചക്കറിത്തോട്ടത്തിലെ ചെടികള്‍ക്ക് ഗോമൂത്രം കലക്കിയൊഴിക്കാന്‍ വേലക്കാരനു നിര്‍ദ്ദേശം കൊടുത്തു. മുറ്റത്തെ മാവിലെ മാങ്ങകള്‍ പറിച്ച് നാളെ ഉപ്പിലിടണമെന്ന് പ്രീ സെമിനാരി വിദ്യ...

പാമ്പാടിയില്‍ നിന്നൊഴുകുന്ന അനുഗ്രഹപ്രവാഹം

Image
കാതോലിക്കേറ്റിന്‍റെ ശതാബ്ദിക്കിനി രണ്ടു വര്‍ഷം മാത്രം. മലങ്കരയിലെ പുണ്യപുരുഷന്മാരായ പ. ഗീവറുഗീസ് ദ്വിതീയന്‍ ബാവ, പ. പാമ്പാടി തിരുമേനി, പ. പൗലോസ് മാര്‍ അത്താനാസ്യോസ് വലിയതിരുമേനി (കുറ്റിക്കാട്ടില്‍) എന്നിവരെ പരിശുദ്ധന്മാരായി പ്രഖ്യാപിക്കുവാനുള്ള നടപടിക്രമങ്ങള്‍ പ. സുന്നഹദോസ് നടത്തിക്കൊണ്ടിരിക്കുകയാണ്. പഠനത്തിന്‍റെയും അന്വേഷണത്തിന്‍റെയും മുഖ്യ ചുമതല പ. വട്ടശ്ശേരില്‍ തിരുമേനിയുടെ പരിശുദ്ധ പ്രഖ്യാപനത്തിന്‍റെ മുഖ്യ ചുമതല വഹിച്ച ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് തിരുമേനിക്ക് തന്നെ ആണെന്നു തോന്നുന്നു. പ. വട്ടശ്ശേരില്‍ തിരുമേനിയുടെ പരിശുദ്ധ പ്രഖ്യാപനത്തിനു വേണ്ടി നടത്തിയ അന്വേഷണവും പഠനവും മാര്‍ ഐറേനിയോസിനെ വട്ടശ്ശേരില്‍ തിരുമേനിയുടെ ഒരു കടുത്ത ഭക്തനും ആരാധകനുമാക്കി മാറ്റി എന്ന് പിന്നീടുള്ള അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്നു. വട്ടശ്ശേരില്‍ തിരുമേനി രചിച്ച മതോപദേശസാരങ്ങളും തിരുമേനിയുടെ ഡയറിയും മലയാളത്തിലും തര്‍ജ്ജമ ചെയ്ത് ഇംഗ്ലീഷിലും അദ്ദേഹം പ്രസിദ്ധപ്പെടുത്തി. മുന്‍പറഞ്ഞ മൂന്ന് പിതാക്കന്മാരെപ്പറ്റിയുമുള്ള പഠനറിപ്പോര്‍ട്ട് ഈ വര്‍ഷം ജൂലൈയില്‍ നടക്കുന്ന പ. സുന്നഹദോസില്‍ അവതരിപ്പിക്ക...