Posts

സന്യാസനാമത്തില്‍ മെത്രാപ്പോലീത്താമാര്‍ ആയവര്‍

 1. മത്തായി ശെമ്മാശന്‍, ഔഗേന്‍ എന്ന നാമം സ്വീകരിച്ച് റമ്പാനായി. ഔഗേന്‍ മാര്‍ തീമോത്തിയോസ് എന്ന പേരില്‍ മെത്രാനായി. ഔഗേന്‍ പ്രഥമന്‍ എന്ന പേരില്‍ കാതോലിക്കായായി. 2. ഫാ. വര്‍ഗീസ്, പൗലോസ് എന്ന നാമം സ്വീകരിച്ച് റമ്പാനായി. പൗലോസ് മാര്‍ ഗ്രീഗോറിയോസ് എന്ന പേരില്‍ മെത്രാനായി. 3. ജോണ്‍സണ്‍, ഗബ്രിയേല്‍ എന്ന പേരില്‍ സന്യാസ വൈദികനായി. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് എന്ന പേരില്‍ മെത്രാനായി. 4. ഫാ. വിനോയി, ഔഗേൻ എന്ന നാമം സ്വീകരിച്ച് റമ്പാനായി. ഔഗേൻ മാർ ദീവന്നാസിയോസ് എന്ന പേരില്‍ മെത്രാനായി. ***** 1. ഫാ. യോഹന്നാന്‍ യല്‍ദോ എന്ന നാമം സ്വീകരിച്ച് റമ്പാനായി. യൂഹാനോന്‍ മാര്‍ പോളിക്കര്‍പ്പോസ് എന്ന നാമത്തില്‍ മെത്രാനായി. 2. ഫാ. ജി. ജോണ്‍, നഥാനിയേല്‍ എന്ന നാമം സ്വീകരിച്ച് റമ്പാനായി. യൂഹാനോന്‍ മാര്‍ തേവോദോറോസ് എന്ന നാമത്തില്‍ മെത്രാനായി. 3. ഫാ. വിനയന്‍, ക്രിസ്റ്റഫോറസ് എന്ന നാമം സ്വീകരിച്ച് റമ്പാനായി. എബ്രഹാം മാര്‍ എപ്പിഫാനിയോസ് എന്ന നാമത്തില്‍ മെത്രാനായി. 4. സ്റ്റീഫന്‍ ഒ.ഐ.സി. സ്തേഫാനോസ് റമ്പാനായി. മാത്യൂസ് മാര്‍ തേവോദോസിയോസ് എന്ന നാമത്തില്‍ മെത്രാനായി. 5. യൂഹാനോന്‍ റമ്പാന്‍, ജോഷ്വാ മാര്‍ നിക്കോദിമോസ് ...

സഭാജ്യോതിസ് വന്ന വഴി

കുന്നംകുളത്തുകാരുടെ  അപേക്ഷ പരിഗണിച്ചാണ് പരിശുദ്ധനു പകരം സഭാജ്യോതിസ് എന്ന നാമം നല്‍കി സെമിനാരി സ്ഥാപകന്‍ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് ഒന്നാമനെ ആദരിച്ചത്. പേര് അന്ന് സി. സി. ചെറിയാനച്ചനും ഞാനും തമ്മില്‍ ചര്‍ച്ച ചെയ്തപ്പോള്‍ ഞാന്‍ നിര്‍ദേശിച്ചതാണെന്നാണ് ഓര്‍മ്മ. ഇതുള്‍പ്പെടെ രണ്ടു മൂന്നു പേരുകള്‍ സാഹിത്യ അക്കാദമി പ്രസിഡണ്ടായിരുന്ന കെ. എം. തരകന്‍ സാറിന്‍റെ ശ്രദ്ധയില്‍പെടുത്തി അഭിപ്രായം ചോദിച്ചപ്പോള്‍ അദ്ദേഹം നിര്‍ദേശിച്ച പേരാണ് സഭാജ്യോതിസ്. ചെറിയാനച്ചന്‍ അത് അന്നത്തെ സഭാ നേതൃത്വത്തോടു പറയുകയും സുന്നഹദോസ് ആ പേര് നല്‍കുവാന്‍ തീരുമാനിക്കുകയുമാണ് ചെയ്തത്. അതിനെക്കുറിച്ചുള്ള വ്യാഖ്യാനം സഭാവിജ്ഞാനകോശത്തില്‍ എഴുതിയതും ഞാനാണ്. ഭാസുരന്‍ എന്നതിന്‍റെ അര്‍ത്ഥവും ജ്യോതിസ് എന്നതിന്‍റെ അര്‍ത്ഥവും സാമ്യമുള്ളതായതുകൊണ്ട് അത്തരത്തില്‍ ഞാന്‍ എഴുതിയതിലെ ചില കാര്യങ്ങള്‍ കെ. എം തരകന്‍ സാര്‍ എഡിറ്റ് ചെയ്ത് കളഞ്ഞിരുന്നു.  മലങ്കരസഭ ഒരു സഭാപിതാവിനെ ഒരു പേര് നല്‍കി ആദരിച്ചത് അന്ന് ആദ്യമായിട്ടാണെന്നു തോന്നുന്നു. വട്ടശേരില്‍ തിരുമേനിയെ സഭാ ഭാസുരന്‍ എന്നു വിശേഷിപ്പിച്ചത് പുലിക്കോട്ടില്‍ ജോസഫ് റമ്പ...

മാത്യൂസ് അത്താനാസ്യോസും കള്ളകഥകളും / ജോയ്സ് തോട്ടയ്ക്കാട്

മാത്യൂസ് അത്താനാസ്യോസിനെക്കുറിച്ച് മാര്‍ത്തോമ്മാക്കാര്‍ എഴുതി പ്രചരിപ്പിച്ചത് ഭൂരിപക്ഷവും അതിശയോക്തി പകര്‍ന്ന കഥകളും കല്ലു വച്ച നുണകളുമാണ്. ഇത്തരം കഥകള്‍ കുറെ എഴുതി പ്രചരിപ്പിച്ചത് ഗീവര്‍ഗീസ് രണ്ടാമന്‍ ബാവായുമായി പിണങ്ങി മാര്‍ത്തോമ്മായില്‍ പോയ ചിത്രമെഴുത്ത് കെ. എം. വര്‍ഗീസാണ്. ചിത്രമെഴുത്ത് അത്താനാസ്യോസിനെക്കുറിച്ച് എഴുതിയിരിക്കുന്നതെല്ലാം ഭാവന ചെയ്ത് എഴുതിയിരിക്കുന്ന ചരിത്രാഖ്യായികകള്‍ ആണ്.  പുലിക്കോട്ടില്‍ രണ്ടാമന്‍ തിരുമേനിയുടെ നവീകരണത്തിനെതിരെയുള്ള പോരാട്ടങ്ങളെ മനസിലാക്കാതെ ഇസഡ് എം. പാറേട്ട് പോലും മാര്‍ത്തോമ്മാ ചരിത്രകാരന്മാര്‍ എഴുതിയ മണ്ടത്തരങ്ങള്‍ ആവര്‍ത്തിച്ചിട്ടുണ്ട്. മാത്യൂസ് പ്രഥമന്‍ ബാവായും ഇയാളൊരു തന്‍റേടി ആയിരുന്നു എന്ന് തെറ്റിദ്ധരിച്ചത് മൂലമാണ് ചിത്രമെഴുത്ത്, അത്താനാസ്യോസിനെക്കുറിച്ച് എഴുതിയ മണ്ടത്തരങ്ങള്‍ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത്. ജോര്‍ജ് വര്‍ഗീസ് മദ്രാസും ടി. ജി. സഖറിയാ അച്ചനുമാണ് ബാവായെ മണ്ടത്തരത്തില്‍ ചാടിച്ചത്. ഇപ്പോള്‍ ശെമവൂന്‍ മാര്‍ ദീവന്നാസ്യോസിന്‍റെ നാളാഗമം (കണ്ടനാട് ഗ്രന്ഥവരി), ഇടവഴിക്കല്‍ ഡയറി (മലങ്കരസഭാ ചരിത്രരേഖകള്‍) എന്നീ പുസ്തകങ്ങളും പുലിക്കോട്ടില...

എറിക്ക് മുറിക്കിനെ കണ്ട സംഭവം (1987 മാര്‍ച്ച് 10)

ഇദ്ദേഹത്തെ മരിക്കുന്നതിന് തൊട്ടു മുമ്പ് കാണാനുള്ള ഒരു ഭാഗ്യം എനിക്കുണ്ടായി. ഞാന്‍ ബസേലിയോസ് കോളജില്‍ പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു 1987-ലെ നിയമസഭാ തിരഞ്ഞെടുപ്പ്. ടി. കെ. രാമകൃഷ്ണനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എറിക് മുറിക്കുമായിരുന്നു സ്ഥാനാര്‍ത്ഥികള്‍. എറിക് മുറിക്ക് ഒരു കൊടിയുമേന്തി ഫയലൊക്കെ പിടിച്ചു നടക്കുന്ന ഒരു അനുയായിയുമായി കോളജിനു മുമ്പിലൂടെ  കളക്ടറേറ്റിലേക്ക് പോകുമ്പോള്‍ ഞാന്‍ കോളജിന് മുമ്പില്‍ നില്പുണ്ടായിരുന്നു. കളക്ടറേറ്റിന് മുമ്പിലെത്തിയപ്പോള്‍ അദ്ദേഹം കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. കോട്ടയം താഴത്തങ്ങാടി കാക്കരോത്ത് കുടുംബാംഗവും റാന്നി പെരുനാട് ബഥനി ആശ്രമാംഗവും ആയിരുന്ന കുറിയാക്കോസ് ഒ.ഐ.സി. രചിച്ച ഒരു വിദേശയാത്രയും കുറെ ചിതറിയ ചിന്തകളും എന്ന ഗ്രന്ഥത്തില്‍ എറിക് മുറിക്കിനെ കുറിച്ചുള്ള ചില കഥകള്‍ എഴുതിയിട്ടുണ്ട്.  ക്നാനായ സഭയുടെ വലിയ മെത്രാപ്പോലീത്താ ആയിരുന്ന എബ്രഹാം മാര്‍ ക്ലീമ്മീസിന്‍റെ ഷഷ്ടിപൂര്‍ത്തി ആഘോഷിക്കുന്നത് സംബന്ധിച്ച് അദ്ദേഹം പള്ളികള്‍ക്കയച്ച ഒരു കല്പനയെ കളിയാക്കി കോട്ടയത്തു ഭിക്ഷ യാചിച്ചുകൊണ്ടിരുന്ന ദേഹം മുഴുവന്‍ മുഴകളുള്ള ഒരു യാചകന്‍റെ (കുറെ വര്‍...

പൗലോസ് മാര്‍ ഗ്രീഗോറിയോേസിന്‍റെ സൂക്തങ്ങള്‍

Image
  1. മഹാപുരോഹിതനായ ക്രിസ്തു പിതാവായ ദൈവത്തിനു മുമ്പില്‍ സമസ്ത സൃഷ്ടിക്കുംവേണ്ടി നടത്തുന്ന അനന്തമായ ശുശ്രൂഷയും സഭയിലുള്ള വിശുദ്ധ റൂഹായുടെ സാന്നിധ്യവും മൂലമാണ് പ്രാര്‍ത്ഥനയെന്ന മഹാപുരോഹിതോചിത കര്‍മത്തില്‍ ഭാഗഭാക്കാകാന്‍ നമുക്ക് കഴിയുന്നത്. കൂടുതല്‍ കൂടുതല്‍ ഭാഗഭാഗിത്വം സാധ്യമാകുന്നതോടുകൂടി കൂടുതല്‍ കൂടുതലായി നാം ദൈവസാദൃശ്യത്തിനോട് അടുക്കുന്നു. 2. മനുഷ്യസ്വാതന്ത്ര്യത്തിന്‍റെ പ്രകാശനങ്ങളാണ് പ്രാര്‍ത്ഥനകള്‍. 3. ദൈവഹിതം നിറവേറ്റപ്പെടണമെന്ന ആഗ്രഹത്തോട് ഗാഢമായി ബന്ധപ്പെടാത്ത യാതൊരു മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കും ക്രിസ്തീയ സാധുത്വം ഉണ്ടാവാന്‍ സാധ്യമല്ല. 4. തിരഞ്ഞെടുക്കുവാനുള്ള കഴിവും തിരഞ്ഞെടുക്കുന്നത് സാക്ഷാത് കരിക്കാനുള്ള ശക്തിയുമാണ് സ്വാതന്ത്ര്യം. 5. നമുക്ക് നിയന്ത്രിക്കാനാവാത്ത ശക്തികളുടെ കളിപ്പാവയല്ലാതായിത്തീരുകയെന്നതാണ് സ്വാതന്ത്ര്യം. 6. പ്രാര്‍ത്ഥനയില്ലാതെ യാതൊരാള്‍ക്കും പക്വത പ്രാപിച്ച ക്രൈസ്തവനാകാനോ, തികഞ്ഞ മാനവനാകാനോ സാധ്യമല്ല. സ്വാതന്ത്ര്യത്തിന്‍റെ ആഹ്ലാദമാണ് പ്രാര്‍ത്ഥന. അതാണ് ദൈവസുതന്മാരുടെ സവിശേഷ സ്വഭാവം.  7. ആരാധനാശുശ്രൂഷയുടെ യാതൊരു ഘട്ടത്തിലും വിശ്വാസികളായ മരിച്ചവരെ വിസ്മ...

കത്തുകളും മെത്രാന്മാരുടെ വരവും

പഴയ കാലത്ത് കപ്പല്‍കാരുടെയും കച്ചവടക്കാരുടെയും വശം പല കത്തുകള്‍ കൊടുത്തു വിടും. അവര്‍ അത് എവിടെയെങ്കിലുമൊക്കെ കൊണ്ടുപോയി കൊടുക്കും. അവര്‍ക്ക് മലങ്കരസഭയോടു ദയ തോന്നിയാല്‍ ആരെയെങ്കിലും പറഞ്ഞു വിടും. ഇങ്ങനെ പല ക്രൈസ്തവ സഭകളില്‍ നിന്ന് മെത്രാന്മാര്‍ ഇവിടെ വന്നിട്ടുണ്ട്. മാര്‍ത്തോമ്മാ മെത്രാന്മാരുടെ കാലത്ത് ഇങ്ങനെ പല തവണ കത്ത് കൊടുത്തു വിട്ട കാര്യം ചരിത്രത്തിലുണ്ട്. അഞ്ചാം മാര്‍ത്തോമ്മായുടെ കാലത്ത് കത്ത് കിട്ടി വന്നവരുടെ കപ്പല്‍ കൂലിയും അവര്‍ കടം വാങ്ങിയ തുകയുമായി 12000 രൂപ കൊടുക്കേണ്ടി വന്നു. അന്ന് ഒരു കത്തനാര്‍ മുളന്തുരുത്തി കമ്പോളത്തിലിറങ്ങി തെണ്ടി പിരിച്ച സംഭവം പഴയൊരു കൈയെഴുത്തു ചരിത്രത്തില്‍ നിന്നും ഫാ. ജോസഫ് ചീരന്‍ ഉദ്ധരിച്ചിട്ടുണ്ട്. നിരണത്തു നിന്നും പീത്തമ്മതങ്കി എന്നൊരു നസ്രാണി വനിത സ്വര്‍ണ്ണാഭരങ്ങള്‍ ഊരി നല്‍കിയ സംഭവം ചിത്രമെഴുത്തിന്‍റെ അഞ്ചാം മാര്‍ത്തോമ്മായും ഡച്ച് പീഡനവും എന്ന നോവലിലുണ്ട്. ഇത് യഥാര്‍ത്ഥ സംഭവം ആണോ ഭാവനയാണോ എന്നറിയില്ല. 7-10-2020

അരുണ്‍ മിശ്രയും ഓര്‍ഡിനന്‍സും സഭയുടെ ഭാവിയും / ജോയ്സ് തോട്ടയ്ക്കാട്

Image